ഉത്തർപ്രദേശിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് പേർ മരിച്ചു, അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ

ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.

സംഭവത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇപ്പോൾ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് സ്‌ഫോടനം നടന്നത്. ജനവാസ മേഖലയിൽ നിന്ന് വളരെ അകലെയാണ് പൊട്ടിത്തെറിയുണ്ടായ ഫാക്ടറി. പരിക്കേറ്റവരെയും മരിച്ചവരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *