ഈസ്റ്റ‍ർ ദിനത്തില്‍ ക്രൈസ്തവ ദേവാലയ സന്ദർശനത്തിന് പ്രധാനമന്ത്രി  

ഈസ്റ്റ‍ർ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി വൈകിട്ട് സന്ദർശനം നടത്തുക. പുരോഹിതരുമായും വിശ്വസികളുമായും പ്രധാനമന്ത്രി സംവദിക്കും.

കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ദിനത്തിലെ ദേവാലയ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ക്രിസ്മസിന്  മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർ‍മുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദർശിച്ചിരുന്നു. 

അതേ സമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഈസ്റ്റർ തലേന്ന്  താമരശേരി ബിഷപ്പിനെ സന്ദർശിച്ചു. സഭ ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അനുഭാവപൂർവം പരിഗണിക്കുന്നുണ്ടെന്നും കാർഷികവിഷയങ്ങൾ ചർച്ചയായെന്നും  സുരേന്ദ്രൻ പറഞ്ഞു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നും സുരേന്ദ്രൻ വിശദീകരിച്ചു. 

 

Leave a Reply

Your email address will not be published. Required fields are marked *