“ഇൻസ്റ്റാ സുന്ദരി’യുടെ റീൽസ് ഷൂട്ടിംഗ്, വെട്ടിലായി പോലീസ്: വീഡിയോ വൈറൽ

റീൽസ് ഷൂട്ടിംഗിനുവേണ്ടി എന്തും കാണിക്കുന്ന തരത്തിലേക്ക് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എത്താറുണ്ട്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ നിരവധി വിവാദ വീഡിയോ നാം കണ്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം പഞ്ചാബിലെ ജലന്ധറിലുണ്ടായ സംഭവം വൻ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പോലീസും വെട്ടിലായി.

പഞ്ചാബ് പോലീസിന്‍റെ ജീപ്പിന്‍റെ ബോണറ്റിൽ കയറിയിരുന്നാണ് “ഇൻസ്റ്റാ സുന്ദരി’യുടെ റീൽസ് ഷൂട്ടിംഗ്. വീഡിയോയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങൾ ഏറെയാണ്. റീൽസ് ഷൂട്ടിനിടെ യുവതി തന്‍റെ “നടുവിരൽ’ ഉയർത്തിപ്പിടിക്കുന്നുണ്ട്. “ഫക്ക് യു’ എന്നതാണ് നടുവിരൽ ഉയർത്തിപ്പിടിക്കുന്നതിന്‍റെ അർഥം. ജനപ്രിയ പഞ്ചാബി ബീറ്റായ “ഗൈന്‍റ് ജട്ടി’യുടെ നൃത്തച്ചുവടുകളാണ് യുവതി ചെയ്യുന്നത്.

വീഡിയോ വൈറലായതോടെ ജലന്ധർ പോലീസ് കമ്മീഷണർ കുൽദീപ് ചാഹൽ ഐപിഎസ് ഐഎൻഎസ്പി/എസ്എച്ച്ഒ അശോക് ശർമയെ സോഷ്യൽ മീഡിയ റീലുകൾ നിർമിക്കാൻ യുവതിക്ക് ഔദ്യോഗിക വാഹനം കൊടുത്തതിനു സസ്പെൻഡ് ചെയ്തു. “ഫക്ക് യു’എന്നു കാണിച്ചത് പോലീസിനു നേരെയോ, അതോ ജനങ്ങൾക്കു നേരെയോ എന്നതാണ് സംശയമെന്ന് നെറ്റിസൺ‌സ് പ്രതികരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *