ഇലക്ടറൽ ബോണ്ട്; എസ്.ബി.ഐ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇലക്ട്രൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹർജിയും എസ്.ബി.ഐക്ക് എതിരായ കോടതിയലക്ഷ്യ ഹർജിയുമാണ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുന്നത്. ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്നാണ് എസ്.ബി.ഐയുടെ ആവശ്യം. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നും ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ബി.​ആ​ർ. ഗ​വാ​യ്, ജെ.​ബി. പ​ർ​ദീ​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക.

ഇലക്ട്രൽ ബോണ്ടുകൾ വഴി രാഷ്ട്രീയപ്പാർട്ടികൾക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങൾ കൈമാറാൻ എസ്.ബി.ഐയ്ക്ക് നൽകിയ സമയം മാർച്ച് ആറിന് അവസാനിച്ചിരുന്നു. എന്നാൽ രേഖകൾ ശേഖരിച്ച് സമർപ്പിക്കാൻ ഈ വർഷം ജൂൺ 30 വരെ സമയം നൽകണമെന്നാണ് എസ്.ബി.ഐ മുന്നോട്ടു വക്കുന്ന ആവശ്യം. ഇതിന് പിന്നാലെ കോടതി വിധി അനുസരിച്ചില്ലെന്ന് കാട്ടി കേസിലെ ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും, സി.പി.എമ്മും കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *