ഇന്ത്യയിൽ ഇൻ്റർനെറ്റ് വരിക്കാർ കൂടുന്നു; ഒരു വർഷത്തിനിടെ 7.3 കോടി ആളുകളുടെ വർധന

ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് പുതിയ കണക്ക് പുറത്തു വിട്ടത്. 2023-2024 വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ടെലികോം മേഖല ഗണ്യമായ വളർച്ച കൈവരിച്ചതായാണ് അവകാശപ്പെടുന്നത്. കുറഞ്ഞ വിലയുള്ള സ്‌മാർട്ട്‌ഫോണുകളുടെ ലഭ്യതയും ഡാറ്റാ പ്ലാനുകളുടെ ലഭ്യതയും സ്ട്രീമിങ് സേവനങ്ങളുടെ ആകർഷണവുമാണ് ഉപയോക്താക്കാളുടെ എണ്ണം കൂട്ടിയത്.

2023 മാർച്ച് അവസാനം 88.1 കോടിയുണ്ടായിരുന്ന ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 2024 മാർച്ച് അവസാനത്തോടെ 95.4 കോടിയായി വർദ്ധിച്ചു. ഇതോടെ മൊത്തം ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 8.30 ശതമാനമാണ് വർദ്ധിച്ചത്. കഴിഞ്ഞ വർഷം 7.3 കോടി പുതിയ വരിക്കാരാണ് എത്തിയത്. 9.15% എന്ന ശക്തമായ വളർച്ചാ നിരക്കോടെ ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 2023 മാർച്ചിലെ 84.6 കോടിയിൽ നിന്ന് 2024 മാർച്ചിൽ 92.4 കോടിയായി വർധിച്ചു. 7.8 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരുടെ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ കണക്കുകൾ ഇന്ത്യൻ ടെലികോം മേഖലയുടെ മികവാണ് കാണിക്കുന്നത് മാത്രമല്ല ഇന്റര്‍നെറ്റ് ആക്‌സസ്, അതിവേഗ കണക്റ്റിവിറ്റി, ഡാറ്റ സേവനങ്ങൾ എന്നിവയ്ക്കുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡും സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *