ആനയും ബെൻസും ഇല്ല; വരൻറെ വരവുകണ്ട് എല്ലാവരും ഞെട്ടി..!

വിവാഹത്തെക്കുറിച്ച് എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളുണ്ടാകും. കാരണം, ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നിമിഷമാണു വിവാഹം. അതുകൊണ്ടുതന്നെ വിവാഹദിവസം അവിസ്മരണീയമാക്കാൻ എല്ലാവരും ശ്രമിക്കുന്നു. ചിലർ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ പൊടിക്കുമ്പോൾ മറ്റു ചിലർ വ്യത്യസ്തമായ രീതിയിലൂടെ വിവാഹം ആഘോഷിക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നു.

ആഡംബര കാറിലും കുതിരപ്പുറത്തും ഹെലികോപ്റ്ററിലുമെല്ലാം കല്യാണമണ്ഡപത്തിലേക്കു വന്നിറങ്ങുന്ന വധുവരന്മാരെ ഞെട്ടിച്ചിരിക്കുകയാണ് ബംഗളൂരുവിലെ നവവരൻ. സാധാരണ ഇലക്ട്രിക് സ്‌കൂട്ടറിലാണ് വരൻ വിവാഹവേദിയിലേക്ക് എത്തിയത്. പൂക്കളും മറ്റു തോരണങ്ങളും ചാർത്തി വാഹനം അലങ്കരിച്ചിരുന്നു. വരവ് ആഘോഷമാക്കി സുഹൃത്തുക്കളും മുൻപന്തിയിൽ ഉണ്ടായിരുന്നു. വരൻറെ വരവു കണ്ട് എല്ലാവരും അക്ഷരാർഥത്തിൽ ഞെട്ടി.

ഇലക്ട്രിക് സ്‌കൂട്ടറിനു മുന്നിൽനിന്നുകൊണ്ട് വരനും സുഹൃത്തുക്കളും ആഘോഷിക്കുന്നതിൻറെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കുതിരകൾക്കു പകരം ഏഥർ വരുന്നു, എന്ന അടിക്കുറിപ്പോടെയാണു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വ്യത്യസ്തമായ വിവാഹത്തിൽ പരിസ്ഥിതിസൗഹൃദ സന്ദേശം കൂടി ഉൾപ്പെടുന്നതായി വരൻറെ സുഹൃത്തുക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *