ആധാറിലെ വിലാസം മാറ്റാൻ പുതിയ മേൽവിലാസ രേഖ വേണ്ട; കുടുംബാംഗത്തിന്റെ ‘സഹായം’ മതി

മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ ആധാറിലെ മേൽവിലാസം ആധാർ പോർട്ടൽ വഴി (myaadhaar.uidai.gov.in) അപ്ഡേറ്റ് ചെയ്യാം. വിലാസം അപ്ഡേറ്റ് ചെയ്യാൻ നിലവിൽ പുതിയ മേൽവിലാസം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. അത്തരം രേഖകളില്ലാത്ത വ്യക്തിക്കും മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിലാസം അപ്ഡേറ്റ് ചെയ്യാം.

ഓൺലൈൻ ആധാർ സേവനത്തിലെ ‘ഹെഡ് ഓഫ് ഫാമിലി’ അധിഷ്ഠിത അപ്ഡേഷൻ സൗകര്യമാണ് ഇതിന് ഉപയോഗിക്കേണ്ടത്. 50 രൂപയാണ് അപേക്ഷാ ഫീസ്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയ രേഖകളിലൊന്ന് സമർപ്പിക്കണം. ഒടിപി അടിസ്ഥാനമാക്കിയാകും ഈ സൗകര്യം ലഭ്യമാകുക.

വിലാസം അപ്ഡേറ്റ് ചെയ്തു കഴിയുമ്പോൾ, ഇക്കാര്യം എസ്എംഎസിലൂടെ അപേക്ഷകരെ അറിയിക്കും. എന്തെങ്കിലും കാരണവശാൽ അപേക്ഷ നിരസിക്കപ്പെട്ടാൽ, അപേക്ഷാ ഫീസ് തിരികെ നൽകില്ലെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് പേര് രണ്ട് തവണയും ജെൻഡർ ഒരു തവണയും ജനനത്തീയതി ഒരു തവണയും മാത്രമേ ആധാറിൽ മാറ്റാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *