അസ്ട്രാസെനക, ഫൈസർ വാക്സീൻ;  രക്തം കട്ടപിടിക്കൽ സാധ്യത കൂടുതല്‍

രക്തം കട്ടപിടിക്കുന്നതു പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അസ്ട്രാസെനക, ഫൈസർ വാക്സീനുകളെടുത്തവരിൽ നേരിയ തോതിലെങ്കിലും കണ്ടെത്തിയെന്ന് പഠന റിപ്പോർട്ട്. ഫൈസർ, ജാൻസെൻ, മോഡേണ വാക്സീനുകളെക്കാൾ അസ്ട്രാസെനകയ്ക്ക് ഈ സാധ്യത കൂടുതലായിരുന്നുവെന്നും യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിലുണ്ട്. 

രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് (ത്രോംബോസൈറ്റോപീനിയ) ചിലരിൽ റിപ്പോർട്ട് ചെയ്തത്. ഇതെത്തുടർന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് അൽപകാലം നിർത്തിവച്ചിരുന്നു. 

പല രാജ്യങ്ങളിൽ വ്യത്യസ്ത വാക്സീനുകളെടുത്ത ഒരു കോടിയാളുകളെയാണ് പഠനവിധേയമാക്കിയത്. അസ്ട്രാസെനകയുടെ കോവിഡ് വാക്സീനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വ്യാപകമായി നൽകിയത്. ഇന്ത്യയിൽ ഈ പ്രശ്നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *