അഴിമതി കേസ്; ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം

ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവർക്കു ഡൽഹിയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കാൻ കോടതി നിർദേശിച്ചു.

കേസിൽ ഓഗസ്റ്റ് ആറിനു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് 23നു വീണ്ടും പരിഗണിക്കും. ലാലു യാദവ് കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കെ റയിൽവേ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽ നിന്നു ഭൂമി തുച്ഛ വിലയ്ക്ക് കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നതാണു കേസ്.

Leave a Reply

Your email address will not be published. Required fields are marked *