അരിക്കൊമ്പനെ നിരീക്ഷിക്കാൻ സമിതി വേണം; ഹർജി മദ്രാസ് ഹൈക്കോടതി തളളി 

അരിക്കൊമ്പൻ ആനയുടെ നീക്കം നിരീക്ഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തമിഴ്നാട് സർക്കാരിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കേരളത്തിൽ നിന്നു തമിഴ്‌നാട്ടിലെത്തിയ ആനയുടെ നീക്കങ്ങൾ സംസ്ഥാനം വേണ്ടതു പോലെ നിരീക്ഷിച്ചിട്ടില്ലെന്ന് ഹർജിക്കാരനായ പ്രവീൺ കുമാർ ആരോപിച്ചു. ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതിനും സാറ്റലൈറ്റ് റേഡിയോ കോളറിന്റെ സഹായത്തോടെ ആനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ട ഉത്തരവു പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 

എന്നാൽ, ഇക്കാര്യത്തിൽ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കോടതിക്ക് വിഷയത്തിൽ ഇടപെടാനാകില്ലെന്നും നിരീക്ഷിച്ച ജസ്റ്റിസ് എസ്.എം.സുബ്രഹ്‌മണ്യം, ലക്ഷ്മി നാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *