അപൂർവ രോഗങ്ങൾക്കുള്ള മരുന്നിന് വില കുറയും; കേന്ദ്രം നികുതി ഇളവ് പ്രഖ്യാപിച്ചു

അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. 51 മരുന്നുകളുടെ ഇറക്കുമതി തിരുവയാണ് മുഴുവനായും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. സ്‌പൈനല്‍ മസ്‌ക്യൂലര്‍ അട്രോഫി ബാധിതരായ കുട്ടികളുടെ ചികിത്സക്ക് ഉള്ള മരുന്നിന് ആദ്യം പ്രഖ്യാപിച്ച ഇളവിലും വ്യത്യാസമുണ്ടാകില്ല. 

ഇന്ത്യയില്‍ പതിനെട്ട് കോടി രൂപയാണ് എസ്.എം.എ ചികിത്സക്ക് ഉപയോഗിക്കുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നിന് ഒരു ഡോസിന് വരുന്ന വില. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ മരുന്നിന് ഇറക്കുമതി കസ്റ്റംസ് തീരുവ ആറ് കോടിയോളം രൂപ വരും. പിന്നീട് നിരവധി പേരുടെ ആവശ്യത്തെ തുടർന്ന് എസ്.എം.എ രോഗത്തിനുള്ള മരുന്നിന്റെ കസ്റ്റംസ് തിരുവ സർക്കാർ ഒഴിവാക്കിയിരുന്നു. പിന്നീട് മറ്റ് അപൂരവ്വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും ഇതേ രീതിയിൽ ഇളവ് വേണമെന്ന് ആവശ്യം ഉയർന്നതോടെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. 

മരുന്നിന്റെ ഇറക്കുമതി തീരുവ ഒഴിവാക്കിയുള്ള വിജ്ഞാപനം ധനമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. അപൂര്‍വ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം കുറവാണെന്ന് വാദിച്ചാണ് ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നിന് അന്താരാഷ്ട്രതലത്തില്‍ ഭീമമായ തുക കമ്പനികള്‍ ഈടാക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *