അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്

മാസങ്ങള്‍ നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്.

മുംബൈയിലെ ബികെസി ജിയോ വേള്‍ഡ് സെന്ററില്‍ വെച്ചാണ് ആഢംബര വിവാഹം നടക്കുക. രാവിലെ പൂജയോടെ ആരംഭിച്ച്‌ വൈകുന്നേരം നാല് മണിയോടെ വിവാഹ ചടങ്ങുകള്‍ ആരംഭിക്കും. രാത്രി പത്ത് മണിക്കാണ് വിവാഹ മുഹൂർത്തം.

രാഷ്ട്രീയ-സിനിമ-വ്യവസായ-കായികം തുടങ്ങിയ മേഖലകളില്‍ നിന്ന് നിരവധി വിവിഐപികള്‍ ചടങ്ങില്‍ പങ്കെടുക്കും. വിവാഹത്തോട് അനുബന്ധിച്ച്‌ അതിഥികള്‍ക്കായി നൂറിലധികം സ്വകാര്യ വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവാഹാഘോഷം നാളെയും മറ്റെന്നാളും തുടരും. വിവാഹത്തോട് അനുബന്ധിച്ച്‌ ബികെസിയുടെ റോഡുകളില്‍ ഇന്ന് ഒരു മണി മുതല്‍ നാല് ദിവസത്തേക്ക് ഗതാഗതം പൂർണമായും നിയന്ത്രിച്ചിരിക്കുകയാണ്. അതിഥികള്‍ക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *