അധ്യാപികയുടെ നിർദേശ പ്രകാരം സഹപാഠി വിദ്യാർത്ഥിയെ മർദിച്ച സംഭവം; മർദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത്

ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠി മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത്. ഒരു മണിക്കൂർ നേരം തനിക്ക് സഹപാഠിയിൽ നിന്ന് മർദ്ദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിന്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂർ നേരം തന്നെ സഹപാഠികൾ മർദ്ദിച്ചുു. താൻ അവശനായി. തന്റെ സഹോദരനാണ് വീഡിയോ പകർത്തിയത്. സഹോദരൻ മറ്റൊരു ആവശ്യത്തിനായി സ്കൂളിലെത്തിയതായിരുന്നു. അപ്പോഴാണ് സഹപാഠികൾ മർദ്ദിക്കുന്നത് കണ്ടതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *