അദാനി പ്രതിസന്ധിയിൽ വീണ്ടും പ്രതികരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

അദാനി പ്രതിസന്ധിയിൽ വീണ്ടും പ്രതികരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ രം​ഗത്ത്. കേസിൽ സുപ്രീംകോടതിയിൽ നിലവിലുള്ള പൊതുതാൽപര്യ ഹർജി സംബന്ധിച്ചായിരുന്നു നിർമ്മല സീതാരാമന്റെ പ്രതികരണം. അദാനി കേസിൽ കോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ നിയന്ത്രണ ഏജൻസികൾ പരിചയ സമ്പന്നരാണ്. അവരുടെ മേഖലയിൽ വിദഗ്ധരുമാണവർ. അവർ ഈ വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നു ശ്രദ്ധയോടെ അവർ വിഷയം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

അദാനി ഓഹരികളുടെ തകർച്ച പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ പ്രത്യേക സമിതിയെ നിയയോഗിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സെബിയുടേയും കേന്ദ്രസർക്കാറിന്റേയും നിലപാട് തേടുകയും ചെയ്തിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച കേസ് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *