കുട്ടിക്കാലത്ത് അഞ്ചാറുപേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും നിർത്തകയുമായ വരലക്ഷ്മി ശരത് കുമാർ.
സീ 5 തമിഴിലെ ഒരു ഡാൻസ് പരിപാടിയിൽ ജഡ്ജായി എത്തിയപ്പോഴായിരുന്നു വരലക്ഷ്മിയുടെ തുറന്നുപറച്ചിൽ.
ഷോയിലെ മത്സരാർത്ഥികളിൽ ഒരാൾ തനിക്ക് കുടുംബത്തിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ വേളയിലാണ് വരലക്ഷ്മി തന്റെ അനുഭവവും പങ്കുവെച്ചത്.കുട്ടിക്കാലത്ത് അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ, മറ്റൊരാളുടെ അടുത്ത് ഞങ്ങളെ നോക്കാൻ ആക്കും. അവർ നല്ലവരാണെന്ന് കരുതിയാണ് അവിടെ നമ്മളെ ആക്കിപ്പോകുന്നത്. എന്നാൽ ആ സമയത്ത് എന്നെ അഞ്ചോ ആറോ പേർ ഉപദ്രവിച്ചിട്ടുണ്ടന്നും,ആ ട്രോമയിൽ നിന്നെല്ലാം ഞാൻ കരകയറിയെന്നുമാണ്
വരലക്ഷ്മി പറഞ്ഞത്.
ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കുട്ടികളെ ഗുഡ്- ബാഡ് ടച്ചുകൾ മാതാപിതാക്കൾ പഠിപ്പിക്കണമെന്നും വരലക്ഷ്മി ഷോയിൽ ആവശ്യപ്പെടുന്നുണ്ട്.