അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു; ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ

ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി.അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു.

15 മിനിറ്റിൽ പനി പമ്പകടന്നു.ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു.ചെന്നൈയിലെ ഗോപൂജാ ചടങ്ങിൽ ആണ്‌ പരാമർശം.

അതേസമയം IIT ഡയരക്ടർക്കെതിരെ കോൺഗ്രസ്സ് എംപി കാർത്തി ചിദംബരം രംഗത്തെത്തി.അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *