’27 വർഷത്തിനുശേഷം ഡൽഹി പിടിച്ചെടുത്തു; അടുത്ത ലക്ഷ്യം ബംഗാൾ’; മമതയ്ക്ക് മുന്നറിയിപ്പ് നൽകി സുവേന്ദു അധികാരി

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മുന്നറിയിപ്പ് നൽകി മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹം മമതയ്ക്ക് മുന്നറിയിപ്പ് നൽകിയത്. നീണ്ട 27 വർഷത്തിനുശേഷമാണ് ബിജെപി ഡൽഹിയിൽ വീണ്ടും അധികാരത്തിൽ വരാൻ പോകുന്നത്.

ഡൽഹിയിൽ നമ്മൾ ജയിച്ചു. അടുത്ത ലക്ഷ്യം ബംഗാളാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ പറഞ്ഞു. ‘ബംഗാളികൾ കൂടുതലായുളള ഡൽഹിയിലെ പല സ്ഥലങ്ങളിലും ഞാൻ പ്രചാരണത്തിനായി പോയിരുന്നു. അവിടെയെല്ലാം ബിജെപി വിജയിച്ചു. അവിടെയുളള അടിസ്ഥാന സൗകര്യങ്ങൾ മോശം അവസ്ഥയിലാണ്. ആംആദ്മി ഡൽഹിയെ തകർത്തു. അതുകൊണ്ട് തന്നെ ഡൽഹിയിലെ അങ്ങനെയുളള പ്രദേശങ്ങളിൽ ബിജെപി വിജയസാദ്ധ്യത കണ്ടിരുന്നു’- അദ്ദേഹം പറഞ്ഞു.

 അതേസമയം, ബംഗാളിലെ ബിജെപി അദ്ധ്യക്ഷനും എംപിയുമായ സുകാന്ത മജുംദാറും സമാനമായ മുന്നറിയിപ്പ് നൽകി. അടുത്ത തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം മാർച്ച്- ഏപ്രിൽ മാസങ്ങളിലായിരിക്കും പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. മമത നയിക്കുന്ന തൃണമൂൽ കോൺഗ്രസിനെ പിഴുതെറിയാൻ വളരെക്കാലമായി ബിജെപി ശ്രമിക്കുകയാണെന്നും സുകാന്ത മജുംദാർ പറഞ്ഞു.

ഡൽഹിയിലെ 70​ ​നി​യ​മ​സ​ഭാ​ ​സീ​റ്റു​ക​ളി​ൽ​ 48​ ​ഇ​ട​ത്തും​ ​ബിജെപി​യാണ് വിജയിച്ചത്.​ 2020​ൽ​ ​ബിജെപി​ക്ക് ​കി​ട്ടി​യ​ത് ​എ​ട്ട് ​സീ​റ്റുകൾ ​മാ​ത്രമായിരുന്നു.​ ​അ​ന്ന് 62​ ​സീ​റ്റ് ​നേ​ടി​യ​ ​ആ​പ്പി​നെ​ ​ബിജെപിയെ​ 22​ ​സീ​റ്റി​ൽ​ ​ത​ള​ച്ചു.​ ​അതേസമയം, ഒരു കാലത്ത് തലസ്ഥാനം അടക്കിവാണിരുന്ന കോൺഗ്രസിന് ഇത്തവണയും ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചില്ല.

വിജയത്തിനുശേഷം, മ​ന്ത്രി​സ​ഭാ​രൂ​പീ​ക​ര​ണ​ ​നീ​ക്ക​ങ്ങ​ളും​ ​ബി​ജെപി​ ​ഊ​ർ​ജ്ജി​ത​മാ​ക്കിയിട്ടുണ്ട്.​ ​കേ​ജ്‌​രി​വാ​ളി​നെ​ ​മ​ല​ർ​ത്തി​യ​ടി​ച്ച​ ​പ​ർ​വേ​ഷ് ​സാ​ഹി​ബ് ​സിം​ഗ് ​വെ​ർ​മ​യെ​ ​മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ക​പി​ൽ​ ​മി​ശ്ര,​ ​മ​ൻ​ജീ​ന്ദ​ർ​ ​സിം​ഗ് ​സി​ർ​സ,​ ​സ​തീ​ഷ് ​ഉ​പാ​ദ്ധ്യാ​യ​ ​എ​ന്നി​വ​രും​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *