വീഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്നിരിക്കുകയാണ് സ്വർണവില. പവന് 520 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണവില വീണ്ടും 66,000 കടന്നു. 66,320 രൂപയാണ് ഇന്ന് ഒരു പവന് സ്വർണത്തിന്റെ വിപണി വില. ഏപ്രിൽ 4 മുതൽ സ്വർണവില ഇടിഞ്ഞിരുന്നു. വെറും നാല് ദിവസംകൊണ്ട് 2,680 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. സ്വർണവില ഇനിയും കുറഞ്ഞേക്കുമെന്നുള്ള സൂചകൾക്കിടെയാണ് ഇന്ന് വില വർധിച്ചിരിക്കുന്നത്.
സ്വർണവില തിരിച്ചുകയറുന്നു
