ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി നടി പ്രിയങ്ക അനൂപ് രംഗത്ത്. വിൻസിയുടെ തുറന്നു പറച്ചിലിനെ അഭിനന്ദിക്കുന്നുവെങ്കിലും അത് നേരത്തേ തന്നെ ആകാമായിരുന്നു എന്നും പ്രിയങ്ക പറഞ്ഞു. സ്‌പോട്ടില്‍ പറയുക എന്നതാണ് തന്റെ നിലപാടെന്നും അതിനുള്ള ധൈര്യം കാണിക്കണമെന്നും അതല്ലാതെ കുറേ കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നും പ്രിയങ്ക പറയുന്നു. ഞാന്‍ എപ്പോഴും പുരുഷന്മാരുടെ കൂടെയാണ്. കാരണം പുരുഷന്മാരെ ഒരുപാട് വേട്ടയാടുന്നുണ്ട്. സമത്വം വേണമെന്ന് എപ്പോഴും പറയും. പീഡനക്കേസ് വരുമ്പോള്‍ സമത്വവും തുല്യതയും കാണില്ലല്ലോ. പുരുഷനെ മാറ്റി നിര്‍ത്തില്ലേ? എന്നെ ഒരാൾ തൊട്ടാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും. കുറേ നാൾ കഴിഞ്ഞല്ല പറയുകയെന്നും ഫിൽമി ബീറ്റിനു നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു.
ഷൈൻ ടോം ചാക്കോയ്ക്കൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്നും തനിക്ക് ഇതുവരെ ഷൈനിൽ നിന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഷൂട്ടിംഗ് സമയത്ത് പെര്‍ഫെക്ടാണെന്നും പ്രിയങ്ക പറഞ്ഞു. ഡീ അഡിക്ഷൻ സെന്ററിൽ ചികിൽസ തേടിയിട്ടുണ്ടെന്ന കാര്യം ഷൈൻ തന്നെ പറഞിട്ടുണ്ടല്ലോ എന്നും അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ പറ്റിയാല്‍ അതല്ലേ നല്ലതെന്നും പ്രിയങ്ക ചോദിച്ചു. വിൻസിയുടെ പരാതിയിലല്ല ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു. വിൻസി പരാതിയായിട്ട് പറഞ്ഞതാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഒരു വാണിങ്ങ് എന്ന രീതിയിൽ മുന്നോട്ട് നീങ്ങിയതാണെന്നും പ്രിയങ്ക പറഞ്ഞു. നാളെ ആരും ഇങ്ങനെ പെരുമാറരുത് എന്നു കരുതിയാകാം ഇക്കാര്യം തുറന്നു പറഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു. ”വിൻസി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തുകയാണ് ചെയ്തത്. സിനിമാ മേഖലയിൽ ആരും ഇങ്ങനെ പെരുമാറരുത് എന്നു കരുതി പറഞ്ഞതാകാം. അതല്ലാതെ പരാതിയുമായി പോയിട്ടില്ല. അത് ആ കുട്ടിയുടെ നല്ല മനസു കൊണ്ട് ചെയ്തതാകാം”, പ്രിയങ്ക കൂട്ടിച്ചേർത്തു.