ശവകുടീരം തകർക്കാനുള്ള ആഹ്വാനം സമാധാനം തകർക്കുന്നത്; പ്രതികരണവുമായി മായാവതി

മുഗൾ ചക്രവർത്തി ഔറംഗസീബിന്‍റെ ശവകുടീരം നീക്കം ചെയ്യണമെന്ന സംഘപരിവാർ സംഘടനകളുടെ ആഹ്വാനം രാജ്യത്തിന്‍റെ സാഹോദര്യവും സമത്വവും ഹനിക്കുന്നതാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. കൂടാതെ അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മായാവതി സർക്കാരിനോട് ആവശ്യപ്പെട്ടു.

ആരുടെയും ശവകുടീരത്തിനോ സ്മൃതി മണ്ഡപത്തിനോ കേടുപാടുകൾ വരുത്തുകയോ തകർക്കുകയോ ചെയ്യുന്നത് ശരിയല്ല. പരസ്പര സാഹോദര്യത്തെയും സമാധാനത്തെയും ഐക്യത്തെയും നശിപ്പിക്കുന്ന പ്രവർത്തിയാണത്. നാഗ്പൂരിൽ ഇത്തരം അക്രമാസക്തരായ ഘടകങ്ങൾക്കെതിരെ സർക്കാർ കർശന നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്ഥിതി കൂടുതൽ വഷളായേക്കാമെന്നും അത് ശരിയല്ലെന്നും മായാവതി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *