വെടിയേറ്റ് മരിച്ച് കിടക്കുന്ന ഭർത്താവിന് മുന്നിൽ നിസ്സഹയതോടെ ഇരിക്കുന്ന ഭാര്യ; പഹൽഗാമിലെ ഹൃദയം തകരുന്ന ചിത്രം

കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ തീവ്രത വെളിവാക്കുന്നതും ഹൃദയംതകരുന്നതുമായ ചിത്രമായിരുന്നു വെടിയേറ്റ് മരിച്ച് കിടക്കുന്ന ഭർത്താവിന് മുന്നിൽ നിസ്സഹയതോടെ ഇരിക്കുന്ന ഭാര്യയുടെ ചിത്രം. ഹരിയാന സ്വദേശിയും കൊച്ചിയിൽ നാവിക സേന ഉദ്യോഗസ്ഥനുമായ വിനയ് നർവാളും (26) ഭാര്യ ഹിമാൻഷിയുമാണ് ചിത്രത്തിലുണ്ടായിരുന്നത്. ആക്രമണത്തിന്റെ ഭീകരത വിളിച്ചോതും ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചത്. ഏപ്രിൽ 16നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടേയും വിവാഹം. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്ത് 19നാണ് കശ്മീരിലേക്ക് പോകുന്നത്. പഹൽഗാമിലെ ബൈസരൻ വാലിയിൽ മധുവിധു ആഘോഷങ്ങൾക്കിടെയാണ് ഭീകരർ ഭാര്യയുടെ മുന്നിൽ വെച്ച് വിനയിനെ വെടിവെച്ച് വീഴ്ത്തുന്നത്. ഊർജ്വസ്വലനായ ഉദ്യോഗസ്ഥനായിരുന്നു വിനയ് എന്ന് അയൽക്കാരും നാട്ടുകാരും സഹപ്രവർത്തകരും ഓർമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *