വാർത്തകൾ ചുരുക്കത്തിൽ

കൊല്ലം കിളികൊല്ലൂർ പൊലീസ് മർദനത്തിൽ പ്രതിഷേധ മാർച്ചുമായി സൈനിക സംഘടനകൾ. കേരള സ്റ്റേറ്റ് എക്സ് സർവീസസ്‌ ലീഗ് കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്.

…………………………

തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തോട് പ്രതികരിച്ച് ആശുപത്രി സൂപ്രണ്ട്. ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ആരും കൈക്കൂലി വാങ്ങുന്നില്ലെന്നും സ്വകാര്യ പ്രാക്റ്റീസ് ഉള്ളതുകൊണ്ട് വീട്ടിൽ നിന്ന് വാങ്ങുന്നുണ്ടോ എന്ന് അറിയാനാവില്ലെന്നും സൂപ്രണ്ട്

…………………………

കോഴിക്കോട് കടിച്ച നായയെ കീഴ്പ്പെടുത്തി യുവാവ്. പന്തീരാങ്കാവ് നടുവീട്ടിൽ അബ്ദുൽ നാസറാണ് വെള്ളിയാഴ്ച രാവിലെ നടക്കുന്നതിനിടെ പന്നിയൂർകുളത്ത് നായയുടെ ആക്രമണത്തിന് ഇരയായത്..

………………………..

തോട്ടടയിൽ 142 കിലോ ചന്ദന മുട്ടിയുമായി രണ്ട് പേർ പിടിയിൽ. കാസർഗോഡ് സ്വദേശി സിറാൻ പി (24) തൃശൂർ സ്വദേശി മുഹമ്മദ്‌ സുഫൈൽ (24) എന്നിവരാണ് പിടിയിലായത്.

………………………..

പാലക്കാട് വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്. തട്ടിപ്പ് നടത്തിയ കോട്ടായി സ്വദേശിക്കെതിരെ പരാതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രംഗത്തെത്തി.

…………………………

സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജിയുടെ സാധ്യത തേടി കേരളം. നിയമവിദ്ഗധരുമായി കൂടിയാലോചന നടത്തും.

…………………………

സിനിമാ അഭിനയ മോഹവുമായെത്തിയ യുവാവിനെ കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നു പരാതി. ദീപാവലി ദിനത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനിരിക്കുന്ന വെബ് സീരീസ് മാതൃകയിലുള്ള ചിത്രത്തിന്റെ അണിയറക്കാർക്കെതിരെയാണു വെങ്ങാനൂർ സ്വദേശി പരാതി നൽകിയത്.

…………………………

ഗുജറാത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഒഴിവാക്കി. ഒക്ടോബർ 21 മുതൽ 27 വരെയുള്ള 7 ദിവസം ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകർക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നൽകും. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘവിയാണ് ഇക്കാര്യം അറിയിച്ചത്.

…………………………

കൈത്തോക്കുകൾ വിൽക്കുന്നതും വാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതും നിരോധിച്ച് കാനഡ. കൈത്തോക്ക് ഇറക്കുമതി നിരോധിക്കുന്നതിനുള്ള മുൻകാല ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് നിരോധനം എന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

…………………………

ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാന യോഗത്തിൽ പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ തൊട്ടടുത്തിരുന്ന മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ വേദിയിൽനിന്ന് ഇറക്കിവിട്ടു.

…………………………

സിപിഎം നേതാക്കള്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ ലൈംഗീകാരോപണത്തില്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും . തെളിവ് സഹിതം സ്വപ്‌ന ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും മ്രുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എന്താണ് പറയാനുള്ളതെന്നും ഇരുവരും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *