വാർത്തകൾ ചുരുക്കത്തിൽ

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്തെ കൂടുതല്‍ സര്‍വകലാശാലകളിലെ വിസി നിയമനങ്ങളും ചര്‍ച്ചയാകുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ‘ഒറ്റ പേര് മാത്രം നിര്‍ദ്ദേശിച്ചുളള’ വിസി നിയമന രേഖകള്‍ പുറത്ത് വന്നു. ഏഴ് പേരാണ് കാലടിയില്‍ വിസി നിയമനത്തിന്റെ ചുരുക്കപ്പട്ടികയിലിടം പിടിച്ചതെങ്കിലും സെര്‍ച്ച് കമ്മിറ്റി ഒടുവില്‍ ഡോ എംവി നാരായണന്റെ പേര് മാത്രമാണ് ചാന്‍സിലര്‍ക്ക് സമര്‍പ്പിച്ചത്. ഏഴ് പേരുടെ ചുരുക്കപട്ടികയും മിനുട്‌സ് രേഖകളും പുറത്ത് വന്നതോടെയാണ് ഉക്കാര്യം വ്യക്തമായത്. യുജിസി നിയമം ലഘിച്ചാണ് വിസിമാരുടെ നിയമനം നടത്തിയിട്ടുള്ളതെന്നും അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കുണ്ടെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി

……………………

സിപിഎം നേതാക്കള്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ ലൈംഗിക ആരോപണം പുറത്ത് വന്ന് ഒരു ദിവസം പിന്നിട്ടിട്ടും സിപിഎം മൗനം പാലിക്കുന്നതും, പൊലീസ് നടപടിയെടുക്കാത്തും ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന് മുമ്പ് സമാന ആരോപണങ്ങളില്‍ പൊലീസ് എഫ്‌ഐആറിട്ട് അന്വേഷണം നടത്തുന്നതാണ് കേരളം കണ്ടിട്ടുള്ളതെന്നും വിഡി സതീശന്‍ പറഞ്ഞു.

……………………………………..

കോഴിക്കോട്: താമരശേരിയില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി. താമരശ്ശേരി -മുക്കം റോഡില്‍ വെഴുപ്പൂര്‍ സ്‌കൂളിന് സമീപം വച്ചാണ് യുവാവിനെ തട്ടികൊണ്ടുപോയത്. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്, റോഡില്‍ ഉപേക്ഷിച്ച സ്‌കൂട്ടര്‍ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

……………..

ചൈനയില്‍ ഷീ ജിങ്ങ് പിങ്ങ് പാര്‍ട്ടി സെക്രട്ടറിയായും പ്രസിഡന്റായും മൂ്ന്നാതവണയും തുടരും. ഇതോടെ മാവോ സെ തുങ്ങിന് ശേഷം രണ്ടിലധികം തവണ ചൈനയുടെ അമരത്തെത്തുന്ന ഭരണാധികാരിയെന്ന ഖ്യാതിയാണ് ഷീ സ്വന്തമാക്കിയിരിക്കുന്നത്. ചൈനയെ നയിക്കാന്‍ വിശ്വാസം രേഖപ്പെടുത്തിയതിന് നന്ദിയെന്നായിരുന്നു ഷീയുടെ ആദ്യ പ്രതികരണം. ഒരാഴ്ച നീണ്ടുനിന്ന ഇരുപതാമത്് ചൈനീസ് പാര്‍ട്ടികോണ്‍ഗ്രസിന്റെ തുടക്കംമുതല്‍ തന്നെ ഷീ തന്നെയാകും ചൈനയെ വീണ്ടും നയിക്കുകയെന്ന് ഏതാണ്ട് ഉര്പപാക്കിയിരുന്നു. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിന്‍പിങ് പാര്‍ട്ടി തലവാനാകുന്നത്

…………………………..

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. വൈകീട്ടോടെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തുന്ന നരേന്ദ്രമോദി ദര്‍ശനം നടത്തുകയും ക്ഷേത്രത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്യും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൈകീട്ട് ആറരയോടെ സരയു നദിക്കരയില്‍ നടക്കുന്ന ദീപോത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി 15 ലക്ഷം ദീപങ്ങളാണ് ചടങ്ങില്‍ തെളിയിക്കുക. ശേഷം നടക്കുന്ന ലേസര്‍ ഷോയ്ക്കും മോദി സാക്ഷ്യം വഹിക്കും. ദീപോത്സവ ചടങ്ങില്‍ ആദ്യമായാണ് പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്നത്.

……………………

ദീപാവലി പ്രമാണിച്ച് ഭാരത് ജോഡോ യാത്രക്ക് താല്‍ക്കാലിക ഇടവേള.26 ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.27 ന് തെലങ്കാനയില്‍ നിന്ന് യാത്ര വീണ്ടും തുടങ്ങുമെന്ന് ജയറാം രമേശ് അറിയിച്ചു.കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നാളെ നടന്നേക്കുമെന്ന് സൂചനയുണ്ട്.

…………………..

കണ്ണൂര്‍ പാനൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കരുതിക്കൂട്ടിയാണ് കൊല നടത്തിയെന്നതിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പ്രതി ശ്യാംജിത്ത് സ്വയം തയ്യാറാക്കിയ കത്തിയുപയോഗിച്ചാണ് കൊല നടത്തിയതെന്ന കണ്ടെത്തി്. അന്വേഷണം വഴിതെറ്റിക്കാന്‍ ബാര്‍ബാര്‍ ഷോപ്പില്‍ നിന്ന് മുടിയെടുത്ത് ബാഗിലിട്ടു. പ്രതി ശ്യാംജിത്തിനെ മാന്തേരിയിലെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലയ്ക്ക്ുപയോഗിച്ച ആയുധങ്ങളും വസ്തരങ്ങളും ബാഗില്‍ കുളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി .തുടര്‍ന്ന കൂത്തുപരമ്പ് സറ്റേഷനിലേക്ക് കൊണ്ടുപോയി. . പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയുടെ മാനന്തേരിയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്.

ശ്യാംജിതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വാങ്ങിയ കടകളിലെത്തിച്ചും തെളിവെടുപ്പ് നടത്തും. അതേസമയം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

……………….

പാര്‍ട്ടിയില്‍ നിന്ന് സസപെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കും. പാര്‍ട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്‌കളങ്കത തെളിയിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും. കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശരിയല്ലെന്നും എല്‍ദോസ് പറഞ്ഞു. നാളെ വീണ്ടും അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകുമെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഹാജരാക്കണം എന്നാണ് നിര്‍ദേശം.

അതേസമയം അച്ചടക്ക നടപടി നേരിട്ട കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്ന കാര്യം നിയമസഭ ചേരുമ്പോള്‍ തീരുമാനിക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കോണ്‍ഗ്രസ് വച്ചുപൊറുപ്പിക്കില്ല. അതിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാടാണ് സ്വീകരിക്കുമെന്നതിന്റെ തെളിവാണ് കുന്നപ്പിള്ളിയുടെ സസ്‌പെന്‍ഷന്‍ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

………………..

സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി .രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകള്‍ക്കെതിരെയാണ് നടപടി.ആഭ്യന്തര മന്ത്രാലയമാണ് നടപടിയെടുത്തത്.വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് നടപടി.രണ്ട് സംഘടനകലിലേയുംക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കൈമാറാന്‍ സാധ്യതയുണ്ട്.രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവര്‍ അംഗങ്ങളാണ്.ഗാന്ധി കുടുംബം നടത്തുന്ന എന്‍ജിഒകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ 2020 ല്‍ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി.

……………….

കോഴിക്കോട് കുടുംബ വഴക്കിനെ തുടര്‍ന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഭര്‍ത്താവും ഭൃതൃമാതാവും അറസ്റ്റിലായി. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി. ഇന്നലെ മുത്തങ്ങ ചെക്ക് പോസ്റ്റ് കടക്കും മുന്‍പ് ഇവരെ പൊലീസ് പിടികൂടിയിരുന്നു. രാത്രി തന്നെ കുഞ്ഞിനെ തിരികെ അമ്മയെ ഏല്‍പ്പിച്ച പൊലീസ് തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ആക്ട് തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആദിലിനും അമ്മ സാക്കിറയ്ക്കും എതിരെ കേസെടുത്തിരുുന്നു.

…………………..

36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചുകൊണ്ട് ഐഎസ്ആര്‍ഒ പുതിയ ചരിത്രം എഴുതി .ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവന ദാതാക്കളായ വണ് വെബ്ബിന്റെ 36 ഉപഗ്രഹങ്ങളും വഹിച്ചാണ് ഐഎസ്ആര്‍ഒയുടെ റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചത്..സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് റോക്കറ്റ് കുതിച്ചുയര്‍ന്നതോടെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയൊരു ചരിത്രമാണ് രചിക്കപ്പെട്ടത്.

………………

സംസ്ഥാനത്ത് രാസ ലഹരി ഉപയോഗം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടിയത് നാലിരിട്ടയിലേറെ. ലഹരി മാഫിയയുടെ പ്രധാന ഉപഭോക്താക്കള്‍ കൗമാരക്കാരെന്ന് നിയമപാലകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വില്‍പ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണം.

………………..

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി കെ വി അശ്വിന്റെ ദേഹം ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കും അസം മെഡിക്കല്‍ കോളജില്‍ ഇന്നലെ ഉച്ചയോടെ ദേഹ പരിശോധന നടത്തി പരിശോധന നടത്തി സൈനിക നടപടികള്‍ക്ക് ശേഷം ബാംഗ്ലൂര് വഴി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചശേഷം റോഡ് വഴിയാണ് സ്ഥലത്ത് എത്തിക്കുന്നത് ഔദ്യോഗിക ബഹുമതികളുടെ ആണ് സംസ്‌കാര ചടങ്ങുകള്‍ .

………………..

സൗദി അറേബ്യയുടെ പ്രധാനമന്ത്രിയും കിരീടാവകാശിമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.. G20 ഉച്ചകോടി ബാലിയില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്‍ഡോനേഷ്യയിലേക്ക് പോകുന്ന വഴിയായിരിക്കും അടുത്തമാസം മധ്യത്തോടെ ഇന്ത്യ സന്ദര്‍ശിക്കുക.. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.. പങ്കെടുക്കുക.നവംബര്‍ 15 16 തീയതികളിലാണ് ജി 20ഉച്ചകൊടി.. വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സൗദി സന്ദര്‍ശിച്ചിരുന്നു.. ഇന്ത്യസൗദി ഉഭയ കക്ഷി ബന്ധങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചാവിഷയമായി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ പ്രമുഖ രാജ്യമാണ് സൗദി അറേബ്യ

……………..

ദീപാവലിയുമായി ബന്ധപ്പെട്ട്റേ ഡിയോ കേരളം 1476 ശ്രോതാക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ നല്‍കുന്നു.. വൈവിധ്യമാര്‍ന്ന പരിപാടികള്‍ നാളെ പ്രകാശം പരത്തും..

ഇതില്‍ തത്സമയ അന്തക്ഷരിയാണ്   മുഖ്യ ആകര്‍ഷണം. രാവിലെ എട്ടുമണി മുതല്‍ രാത്രി 8 മണി വരെ അന്താക്ഷരി തുടരും തല്‍സമയം ശോതാക്കള്‍ക്ക് ചേരാവുന്ന അന്താക്ഷരിയില്‍ വിജയിക്കുന്നവര്‍ക്കാണ് വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *