വാർത്തകൾ ചുരുക്കത്തിൽ

മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍പസമയത്തിനുള്ളില്‍ പാലക്കാട് മാധ്യമങ്ങളെ കാണും. ഒന്‍പത് വിസിമാരോട് ഇന്ന് ഉച്ചയ്ക്കുള്ളില്‍ രാജിവെക്കണമെന്ന അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്. കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സര്‍വ്വകലാശാല വിസിമാര്‍ക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. യുജിസി മാര്‍ഗനിര്‍ദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാന്‍സലറുടെ നപടി. ഗവര്‍ണ്ണറുടെ അസാധാരണ നടപടിയില്‍ പ്രതികരിക്കാന്‍ തന്നൈയാണ് സര്‍ക്കാരിന്റെയും നീക്കം. സ്വയം രാജിവെച്ച് പോകേണ്ടെന്നാണ് വിസിമാര്‍ക്കുള്ള സര്‍ക്കാര്‍ സന്ദേശം. ഗവര്‍ണറുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

…………………….

രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം തള്ളി കണ്ണൂര്‍ വിസിയും എംജി സര്‍ വിസിയും . രാജിവയ്ക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാജി ഇല്ലെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസും വ്.ക്തമാക്കി.. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്നായിരുന്നുവിസിമാരുടെ പതികരണം.

……………………

ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരെ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള ഗവര്‍ണറുടെ തീരുമാനം കേരള ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി പി എം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

……………………

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമമന്ത്രി പി.രാജീവ്. ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണെന്ന് പി.രാജീവ് പറഞ്ഞു. ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍ ആകണമെന്ന് യുജിസി റെഗുലേഷനില്‍ ഇല്ല. നിയമസഭ നല്‍കുന്ന പദവിയാണ് അത്. സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് അധികാരമെന്നല്ല, ചാന്‍സലര്‍ക്ക് അധികാരമെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. സര്‍വകലാശാലയെ പറ്റി സംസാരിക്കുമ്പോള്‍ അവിടെ ഗവര്‍ണറില്ല, ചാന്‍സലര്‍ മാത്രം. പിരിച്ചുവിടാനുള്ള അധികാരം എല്ലാവര്‍ക്കും ഉണ്ടെന്നും പി.രാജീവ് വ്യക്തമാക്കി. രണ്ട് ദിവസമായി താന്‍ ഭരണഘടന കൂടുതല്‍ പഠിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമമന്ത്രിക്ക് ഭരണഘടന അറിയില്ലെന്ന ഗവര്‍ണറുടെ വിമശനത്തിനാണ് പി.രാജീവ് മറുപടി നല്‍കിയത്.

……………..

വീസി യുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുകൂലിച്ചപ്പോള്‍ അതിരു കടക്കുകയാണ് വി സി എന്ന്് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു.

………………..

കാര്‍ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമാണെന്ന് സൂചന. ഇന്നലെ രാവിലെയാണ് ടൗണ്‍ ഹാളിനടുത്തുള്ള പ്രധാന ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നത്. കാറില്‍ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചത് ഉക്കടം സ്വദേശിയും എന്‍ജിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിനാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ 2019 ല്‍ ഐഎസ് ബന്ധം സംശയിച്ച് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടില്‍ നടന്ന പരിശോധനയില്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേര്‍ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം.

…………..

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി കെ വി അശ്വിന്റെ സംസ്‌കാരം ഇന്ന് നടക്കും ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക കാസര്‍ഗോഡ് അറിയപ്പെടുന്ന കബഡി താരമായിരുന്ന അശ്വിന്‍ പഠന പഠനേതര വിഷയങ്ങളില്‍ പ്രതിഭ തെളിയിച്ച ചെറുപ്പക്കാരനായിരുന്നു കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ ബിഎസ്സി പഠനത്തിന്റെയാണ് സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കരസേന എവിഷന്‍ വിഭാഗത്തില്‍ എന്‍ജിന്‍ മെക്കാനിരുന്ന അശ്വിന്‍ പരിശീലനത്തിനുള്ള സ്ഥലം പരിശോധനക്കിടയിലാണ് വിമാനം തകര്‍ന്നുവീണതു. സാങ്കേതിക തകരാര്‍ ആയിരിക്കാം അപകടത്തിനുകാരണമെന്നു സംശയിക്കപ്പെടുന്നു

………………

കിളിക്കൊല്ലൂരില്‍ സൈനികന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവം പൊലീസിന്റെ മതിപ്പും വിശ്വാസവും തകര്‍ക്കുന്ന ഒറ്റപ്പെട്ട സംഭവമാണ് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സുദേവന്‍ ആവശ്യപ്പെട്ടു. ഇത് സംമ്പന്ധിച്ച് ഈ മാസം 27 ന് സിപിഎം മൂന്നാംകുറ്റിയില്‍ വിശദീകരണയോഗം നടത്തുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

……………………..

പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ പിന്മാറിയതോടെ ഇന്ത്യന്‍ വംശജന്‍ റിഷി സുനക് പ്രധാനമന്ത്രി പദത്തിലേക്ക്. ഇതുവരെ 157 എംപിമാരുടെ പിന്തുണ റിഷി സുനക് ഉറപ്പിച്ചു. മുന്‍ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ് 57 പേരുടെ മാത്രംമ പിന്തുണയാണ് ലഭിച്ചത്.

………………..

ദീപങ്ങളുടെ ഉത്സവമായ ദീപാവലി പ്രവാസ ലോകത്തും സമുചിതമായി ആഘോഷിക്കുന്നു. തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായിട്ടാണ് ദീപാവലി ആഘോഷിക്കുന്നത് പ്രകാശം പരത്തിയും മധുരം നല്‍കിയും സ്‌നേഹം പകര്‍ന്നും പരമ്പരാഗത രീതിയില്‍ ഉത്തരേന്ത്യന്‍ പ്രവാസി സമൂഹവും ഗള്‍ഫ് നാടുകളില്‍ ദീപാവലിയെ വരവേല്‍ക്കുന്നു.ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റിന്റെ സഹകരണത്തോടെ പത്ത് ദിവസത്തെ ദീപാവലി ആഘോഷമാണ് യുഎഇയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ദീവാലി ഇന്‍ ദുബായ് എന്ന പേരില്‍ കഴിഞ്ഞ 14നു തുടങ്ങിയ ആഘോഷം ഇന്ന് പരിസമാപ്തിയില്‍ എത്തും..ഇന്നലെ രാത്രി ദുബായ് ഫെസ്റ്റിവല്‍ സിറ്റി ഹാളില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന കലാപ്രകടനം വര്‍ണ്ണ വിസ്മയമായി. ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിലെ ജ്വല്ലറികളും വ്യാപാര സ്ഥാപനങ്ങളും പ്രത്യേക ആനുകൂല്യങ്ങളും സമ്മാനപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലി ആഘോഷം മുന്‍കൂട്ടി കണ്ടു പതിവ് തെറ്റാത…

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു..

…………….

ദീപാവലിയുമായി ബന്ധപ്പെട്ട റേഡിയോ കേരളം 1476നശ്രോതാക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ നല്‍കുന്നു.. വൈവിധ്യമാര്‍ന്ന പരിപാടികള്‍ പ്രകാശം പരത്തും..

ഇതില്‍ ലൈവ്ന്താക്ഷരിയാണ് മുഖ്യ ആകര്‍ഷണം.ഇന്ന്

.രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് 8 മണി വരെ അന്താക്ഷരി തുടരും തല്‍സമയം ശോതാക്കള്‍ക്ക് ചേരാവുന്ന അന്താക്ഷരി യില്‍

വിജയിക്കുന്നവര്‍ക്കാണ് വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കുന്നത്.. ശ്രോതാക്കള്‍ക്കും റേഡിയോ കേരളത്തിന്റെ ദീപാവലി ആശംസകള്‍

………………………

അനുദിനം സംഭവിക്കുന്ന ലോക ചലനങ്ങളില്‍ ശ്രോതാക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ റേഡിയോ കേരളം അവസരം ഒരുക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകിട്ട് 5 മുതല്‍ 5.30 വരെയാണ് – ‘പ്രതിധ്വനി’ എന്ന പേരില്‍ ശ്രോതാക്കള്‍ക്ക് പ്രതികരിക്കാനായി റേഡിയോ കേരളം വേദി ഒരുക്കുന്നത്. 00971 4 5251476 എന്ന നമ്പരില്‍ നേരിട്ട് വിളിച്ചും 00971 50 828147 എന്ന വാട്ട്‌സ്ആപ്പ് നമ്പര്‍ വഴിയും ശ്രോതാക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. ഓരോ ദിവസത്തെയും രാഷ്ട്രീയ – സാമൂഹ്യ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാകും തത്സമയ ചര്‍ച്ച. ഓരോ ദിവസവും പ്രതികരിക്കേണ്ട വിഷയം ഉച്ചക്ക് 2 മണിയോടെ ശ്രോതാക്കളില്‍ എത്തിക്കും. പ്രതിധ്വനിയുടെ ആദ്യ അധ്യായം ദീപാവലി ദിനമായ ഇന്ന് വൈകിട്ട് 5 മണിക്ക്.

……………………………….

വര്‍ഷംതോറും ഭംഗി കൂടുന്ന അതിസുന്ദരിയാണ് ദുബായ് എന്ന് മുന്‍ഐജി ശ്രീലേഖ ഐപിഎസ് അഭിപ്രായപ്പെട്ടു.. ദുബായിലെ

ഗ്രാന്‍ഡ് ഹായാത്തില്‍ ഒരു പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശ്രീലേഖ ഐപിഎസ്. എല്ലാവര്‍ഷവും വരുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.. യുഎഇ മുന്‍ ഫെഡറല്‍ക്യാബിനറ്റ് മന്ത്രി ഡോക്ടര്‍ മുഹമ്മദ് സെയ്ദ് അല്‍ കിന്ദി ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായ ചടങ്ങില്‍ ആയിരുന്നു മുന്‍ ഐജി ശ്രീലേഖയുടെ നിരീക്ഷണം.

…………………………….

ഐസിസി 20 ലോകകപ്പില്‍ ബംഗ്ലാദേിനെതിരെ ടോസ് നേടിയ നെതര്‍ലാന്‍ഡ്് ബോളിംഗ് തെരഞ്ഞെടുത്തു. യുഎഇ സമയം രാവിലെ എട്ടുമണിക്ക് മത്സരം ആരംഭിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബഗ്ലാദേശ് …. ഒവറില്‍ …….വിക്കറ്റ് നഷ്ട്തതില്‍ … റണ്‍സ് എന്ന നിലയിലാണ്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക സിംബെവെയേ നേരിടും. യുഎഇ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് രണ്ടാം മത്സരം…

ഇന്നലെ നടന്ന അത്യാവേശകരമായ മത്സരത്തില്‍ പാകിസ്ഥാന് ഇന്ത്യ തോല്‍പ്പിച്ചു. 4 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 160 റണ്‍സിന്റെ വിജയലക്ഷം അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്. പുറത്താകാതെ എണ്‍പത്തിരണ്ട് റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശില്‍പി.

……………………….

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സിന് പരാജയം ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷ ഒന്നിനെതിരെ 2 ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത് 3 കളികളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി വെള്ളിയാഴ്ച മുംബൈ സിറ്റിക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം അതിനാല്‍ നിര്‍ണായകമാണ്

…………………………..

Leave a Reply

Your email address will not be published. Required fields are marked *