ഹൈക്കോടതിയില്‍ നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടി. വൈസ് ചാന്‍സലര്‍മാര്‍ രാജവയ്ക്കണമെന്ന ഗവര്‍ണറുടെ കത്ത് കോടതി അസാധുവാക്കി. കത്തയച്ച നടപടി ശരിയായില്ലെന്നും നിയമപ്രകാരം മാത്രമെ ഗവര്‍ണര്‍മാര്‍ക്കെതിരെ നടപടി പാടുള്ളു എന്നും കോടതി വ്യക്തമാക്കി. നിയമപ്രകാരം വിസിമാര്‍ നീക്കം ചെയ്യപ്പെടുന്നതുവരെ സ്ഥാനത്ത് തുടരാമെന്നും കോടതി ഉത്തരവിട്ടു. അതേ സമയം ചാന്‍സലറായ ഗവര്‍ണറുട നടപടി കോടതിക്ക് പരിശോധിക്കാം. ഹര്‍ജ്ജിയില്‍ വാദം തുടരും.
………………………
സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
……………,………….
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തോടെയാണ് ഇന്ന് സര്‍ക്കാര്‍- ഗവര്‍ണര്‍ പോരാ വീണ്ടും രൂക്ഷമായത്. ഉത്തരം താങ്ങുന്ന പല്ലിയെ പോലെ ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്ന് ഗവര്‍ണര്‍ വാദിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സർവ്വകലാശാലകളെ ആർഎസ്എസിന്റെ അഴിഞ്ഞാട്ട കേന്ദ്രങ്ങൾ ആക്കി മാറ്റാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണറുടെ നടപടികൾക്ക് പിന്നിൽ പ്രത്യേക താല്പര്യങ്ങൾ ഉണ്ടെന്നും ആ താൽപര്യങ്ങൾ കേരളം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
…………………..
വി സിമാര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നത് വഴി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ പിടിച്ചെടുക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് യെച്ചൂരി വിമര്‍ശിച്ചു. ഗവര്‍ണറുടെ നടപടി നിയമപരമായി ചോദ്യം ചെയ്യും. ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ അജണ്ടയാണെന്നും യെച്ചൂരി പറഞ്ഞു.
………………………
ഗവർണർ സർക്കാർ പോരിൽ പ്രതിപക്ഷത്ത് ഭിന്നത. ഗവർണറുടെ നടപടിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള കേരളത്തിലെ നേതാക്കൾ രംഗത്തെത്തി. ഗവർണർ നിലവിൽ സ്വീകരിച്ച നടപടി ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
അതേസമയം രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ആരോപിച്ചു.
………………………
ഗവർണർ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള സാങ്കേതിക സർവകലാശാല വിസി നിയമനത്തിലെ സുപ്രിംകോടതി വിധി അന്തിമമാണ്. ഗവർണർക്കെതിരെ പറയാൻ പാടില്ലാത്ത കാര്യങ്ങൾ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
……………………..
ഗവർണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമെന്ന് കെ.ടി ജലീൽ എംഎൽഎ. തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസ് നിലപാട് ജനം പുച്ഛിച്ച് തള്ളുമെന്നും ജലീൽ വിമർശിച്ചു.
………….
ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തില്‍ ചില മാധ്യമങ്ങള്‍ക്ക് അപ്രഖ്യാപിത് വിലക്ക് . റിപ്പോർട്ടർ, കൈരളി, മീഡിയ വൺ, ജയ്ഹിന്ദ് ചാനലുകൾക്കാണ് വിലക്ക്. കേഡർ മാധ്യമപ്രവർത്തകരെയാണ് ഒഴിവാക്കിയതെന്നാണ് ഗവര്‍ണറുടെ ന്യായീകരണം. ഗവര്‍ണര്‍ ഇപ്പോള്‍ രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം നടത്തുകയാണ്. തെരഞ്ഞെടുത്ത മാധ്യമങ്ങളെ മാത്രമാണ് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തിന് ക്ഷണിച്ചത്. ഗവര്‍ണ്ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു..
……………………..
കാസർഗോഡ് പള്ളിക്കരയിൽ രണ്ട് അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ അഭിമന്യു സിംഗ്, രവി സിംഗ് എന്നിവരാണ് മരിച്ചത്. പള്ളിക്കര റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
……………………..
നിരവധി കാഴ്ചകളുമായി 27 മത് ഗ്ലോബൽ വില്ലേജ് നാളെ തുടങ്ങുന്നു. സന്ദർശകരിൽ വലിയ വർദ്ധനവ് ഉണ്ടാക്കും എന്നാണ് പ്രതീക്ഷ. ഈ പശ്ചാത്തല സൗകര്യങ്ങല്‍ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദുബായിലെ വിവിധ സ്റ്റേഷനിൽ നിന്നും പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കും. ഇരുപതിനായിരത്തോളം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ കുടുംബങ്ങൾക്ക് മാത്രമായി പ്രത്യേക ദിവസങ്ങളും നിശ്ചയിച്ചിട്ടുണ്ട്.