സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരിനിടെ ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. യുവജന വിദ്യാര്‍്ത്ഥി അധ്യാപക സംഘടനകളും പ്രതിഷേധനത്തിനുണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പ്രതിഷേധ കൂട്ടായ്മ. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും ഇന്നലത്തെ വാര്‍ത്താസമ്മേളനങ്ങളോടെ അനുരഞ്ജനമില്ലെന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തിയിരിക്കുകയാണ്. അതേസമയം ഒമ്പത് സര്‍വകലാശാലകളിലെ വിസിമാരെ നടപടികള്‍ പാലിച്ച് പുറത്താക്കുക തന്നെ ചെയ്യുമെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. 9 വിസിമാര്‍ക്കും തല്‍ക്കാലത്തേക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് ഗവര്‍ണര്‍ കരുതരുതെന്ന താക്കീതുമായി മുഖ്യമന്ത്രി രംഗത്ത് വന്നു.
………….
വിവാദങ്ങള്‍ക്ക് കളയാന്‍ സമയമില്ലെന്ന് മന്ത്രി ആര്. ബിന്ദു. ഗവര്‍ണറുടെ ആക്ഷേപത്തിന് , ലക്ഷ്മണ രേഖ ലംഘിച്ചിരുന്നില്ലെങ്കില്‍ വീട്ടിലിരുന്നേനെയെന്നും മന്ത്രി ആര് ബിന്ദു മറുപടി നല്കി .
………………………..
സ്വപ്ന സുരേഷ് മുന്നോട്ടുവെച്ച ലൈംഗീകാരോപണം നിഷേധിച്ച് മുന്‍ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.
ആരോടും അപമര്യാദയായി പെരുമാറുന്ന രീതി എനിക്കില്ല. താന്‍ ആര്‍ക്കും അനാവശ്യ സന്ദേശങ്ങള്‍ അയച്ചിട്ടുമില്ല. സ്വര്‍ണക്കടത്ത് കേസ് അന്വേഷണമാരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനുശേഷം ഇത്തരം അസംബന്ധം പ്രചരിപ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന് വ്യക്തമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മാത്രം പ്രചരിപ്പിക്കപ്പെടുന്ന ഈ അസത്യങ്ങളുടെ ഗുണഭോക്താക്കള്‍ ആരാണെന്ന് പൊതുസമൂഹം തിരിച്ചറിയണം. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകാനാവൂ. പാര്‍ട്ടിയുമായി ആലോചിച്ച് അക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കുമെന്നും അദ്ദഹേം വ്യക്തമാക്കി.
…………………..
കൊച്ചി ഇളംകുളത്ത് യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭര്‍ത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം ബഹദൂറ് കേരളം വിട്ടെന്നാണ് സംശയിക്കുന്നത്. ഇവര്‍ വീട്ടുടമയ്ക് നല്കിയ തിരിച്ചറിയല്‍ രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയതോടെ ദമ്പതികളുടെ പേരുകളില്‍ പോലും അവ്യക്തത തുടരുകയാണ്.
…………………
കോയമ്പത്തൂരില്‍ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. കേസ് എന്‍ഐഎ ഏറ്റേടുത്തേക്കും. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിന് വിയ്യൂര്‍ ജയിലിലുള്ള മുഹമ്മദ് അസരുദ്ദീനുമായി ബന്ധമുണ്ടെന്ന് സംശയം. അന്വേഷണസംഘം കേരലളത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ ലക്ഷ്യമിട്ടത് ശ്രീലങ്ഖയില് ഈസ്റ്റര്‍ ദിനത്തില്‍ നടനന്ന സ്ഫോടനത്തിന് സമാനമായ ആക്രമണമെന്ന് സംശയം
……………………
വയനാട് ചീരാല്‍ പഞ്ചായത്തിനെ് ആശങ്കയിലാഴ്ത്തി വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ രാത്രി മാത്രം മൂന്ന് വളര്‍ത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. രാപാകല്‍ സമരത്തിനൊരുങ്ങി നാട്ടുകാര്‍.ഇന്ന് വനംവകുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കാനും തീരുമാനം.
………………
ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സിവിക് ചന്ദ്രന് കീഴടങ്ങി. വടകര ഡിവൈഎസ്പിക്ക് മുന്നിലാണ് കീവടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതോടെയാണ് സിവിക് ചന്ദ്രന് കീഴടങ്ങിയത്.
………………….
ബംഗ്ലാദേശില്‍ സിത്രംഗ് ചുഴലിക്കാറ്റില്് വന്‍ വാശനഷ്ടം. ഒരു കുടുംബത്തിലെ മൂന്ന് പേര് ഉള്‍പ്പെടെ ഏഴ് മരണം. രണ്ടരലക്ഷംപേരെ ഒഴിപ്പിച്ചു. ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ അതാവ ജാഗ്രതാ നിര്‍ദേശം.
……………….
ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് നാല്‍പ്പത്തിരണ്ടുകാരനായ ഋഷി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യക്കാരന് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. നൂറ്റാണ്ടുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ടത്തെ അടക്കി ഭരിച്ച രാജ്യത്ത്, ഒരിന്ത്യന്‍ വംശജന് അധികാരത്തിലെത്തുന്നത് ചരിത്രത്തിലെ അപൂര്‍വ്വമായൊരു തിരുത്ത് കൂടെയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വേണ്ടത് സ്ഥിരതയും ഐക്യവുമെന്ന് ഋഷി സുനക്.
…………….
ബ്രിട്ടന്റെ പ്രധാന മന്ത്രി പദം ഉറപ്പിച്ച് ഋഷി സുനക്കിനു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ കൈമാറി..ദീപാവലി ആശംസകള്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദന സന്ദേശം പങ്കുവെച്ചത്.
………………….
ദീപാവലിയോട് അനുബന്ധിച്ച് റേഡിയോ കേരളം സംഘടിപ്പിച്ച തല്‍സമയ അന്താക്ഷരി മത്സരത്തിന് മികച്ച പ്രതികരണമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഉണ്ടായത്. 10 മണിക്കൂര്‍ നീണ്ട അന്താക്ഷരിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കാന്‍ മത്സരിക്കുകയായിരുന്നു. ഗള്‍ഫ് റേഡിയോ പ്രക്ഷേപണ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ദീപാവലി ദിനം ഒരു റേഡിയോ 10 മണിക്കൂര്‍ നീണ്ട തല്‍സമയ അന്താക്ഷരി മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കിയിരുന്നു
…….
ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 40 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള ദുബായ് ഗ്ലോബല്‍ വില്ലേജില്‍ 400 കലാകാരന്മാരാണ് ഇത്തവണ പരിപാടികള്‍ അവതരിപ്പിക്കുന്നത് വിവിധ രാജ്യങ്ങളുടെ സാംസ്കാരം, കലാരൂപങ്ങള്‍, ഭക്ഷണം എന്നിവ കണ്ടു ആസ്വദിക്കാന്‍ കഴിയുന്ന സാംസ്കാരിക വൈവിധ്യമാണ് ഗ്ലോബല്‍ വില്ലേജിന്റെ എക്കാലത്തെയും സവിശേഷത. ഇന്ന് 6 മണിക്കാരംഭിക്കുന്ന 27-ാമത്തെ എഡിഷനില്‍ 27 പവലിനുകളില് 3500 ഓളം ഷോപ്പിംഗ് ഔട്ട്ലെറ്റുകള് തുടങ്ങിയവയാണഉള്ളത്.
………………………
ഫിഫ ലോകകപ്പിന് ആക്കം കൂട്ടാന്‍ ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനവുമായി മോഹന്‍ലാല്‍. ലോകകപ്പ് ആരാധകര്‍ക്കായി മോഹന്‍ലാല്‍ ഒരുക്കിയ സംഗീത ആല്‍ബം റിലീസിനൊരുങ്ങുന്നു. ഈ മാസം 30ന് ഖത്തറില്‍ വച്ച് ആല്‍ബം പ്രകാശനം ചെയ്യും. മോഹന്‍ലാല്‍ സല്യൂട്ടേഷന്‍സ് ടു ഖത്തര്‍ എന്ന നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സംഗീതവും ദൃഷ്വും കോര്‍ത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
………………………..
ഐസിസി 20 വേള്‍ഡ് കപ്പില്‍ ഇന്ന് ഓസ്ട്രേലിയ ശ്രീലങ്ക മത്സരം.
യുഎഇ സമയം ഉച്ചയ്ക്ക് മൂന്നു മണിക്ക് മത്സരം ആരംഭിക്കും.
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട സാഹചര്യത്തില്‍ ഓസ്ട്രേലിയക്കു ഇന്നത്തെ മത്സരം നിര്‍ണായകമാണ്
………………………….
സര്‍ക്കാരിനെതിരായ പോര് മുറുകുന്നതിനിടെ വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് . വി.എസിന് പിറന്നാള്‍ ആശംസ അറിയിക്കനാണ്ഗവര്ണര് എത്തിയതെന്നാണ് പ്രാഥമിക വിവരം.