കോവിഡ് നിയന്ത്രണങ്ങളും ഇന്ധന വിലയും കുറയുന്നതിനാൽ യുഎഇ നിവാസികൾ വസ്ത്രങ്ങൾ, പെട്രോൾ, ഡൈനിംഗ്, ആഡംബര വസ്തുക്കൾ എന്നിവയ്ക്കായി ചെലവഴിക്കുന്നത് പുനരാരംഭിച്ചതായി പുതിയ സർവേ പറയുന്നു. യുഎഇ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുകയും താമസക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങളും വളർച്ചാ അവസരങ്ങളും വരുകയും ചെയ്യുന്നതിനാൽ ഉപഭോക്തൃ ചെലവ് വീണ്ടും ട്രാക്കിലായി.
…………………………….
ഫ്രണ്ട്സ് പ്രൊവിഡന്റ് ഇന്റർനാഷണൽ പുറത്തുവിട്ട പുതിയ സർവേയിൽ, യു.എ.ഇ ഉപഭോക്താക്കൾ ചോക്ലേറ്റ്, ബിസ്ക്കറ്റ്/ ശീതളപാനീയങ്ങൾ തുടങ്ങിയ അവശ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ ചെലവ് കുറയ്ക്കാൻ സാധ്യതയില്ലെന്ന് കാണിക്കുന്നു, കാരണം പ്രതികരിച്ചവരിൽ മൂന്ന് ശതമാനം പേർ മാത്രമേ അടുത്ത മൂന്ന് മാസത്തിനുള്ളിൽ അത്തരം ഇനങ്ങളുടെ ചെലവ് കുറയ്ക്കാൻ ഉദ്ദേശിക്കുന്നുള്ളൂ. . പുതിയതോ സാമ്പത്തികമോ ആയ കാർ, അവധി ദിവസങ്ങൾ, അനിവാര്യമല്ലാത്ത വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, വിനോദ പ്രവർത്തനങ്ങൾ എന്നിവയുടെ ചെലവുകൾ വെട്ടിക്കുറയ്ക്കുമെന്ന് രണ്ട് ശതമാനം പേർ മാത്രമാണ് പറഞ്ഞത്.
…………………………….
കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ 96% പോളിംഗ് രേഖപ്പെടുത്തി ഈ മാസം 19ന് ഫലം അറിയാം കോൺഗ്രസിന്റെ മുതിർന്ന നേതാവ് മല്ലികാർജുന ഗാർഗയും ശശിതരൂർ എംപിയും തമ്മിലായിരുന്നു മത്സരം വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനായിരുന്നു കോൺഗ്രസ് ക്യാമ്പുകൾ സാക്ഷ്യം വഹിച്ചത്
…………………………….
ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി രാജ്യത്തെ അഞ്ച് പ്രമുഖ മുസ്ലിം സംഘടനകളുടെ പ്രതിനിധികൾ ചർച്ച നടത്തുമെന്ന് റിപ്പോർട്ട് രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ചർച്ചകൾ എന്ന വാർത്ത ഏജൻസി പറയുന്നു ജമായത്ത് ഇസ്ലാമി ഹിന്ദ് ജമാഅത്ത് ഉലമ ദാറുൽ ഉലൂം ദിയോബന്ധു തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ കഴിഞ്ഞ ഓഗസ്റ്റ് 22ന് ചർച്ചകൾ നടത്തിയിരുന്നു. ഇതിൻറെ തുടർച്ചയായിട്ടാണ് കൂടുതൽ സംഘടന നേതാക്കളുമായി ആർഎസ്എസ് മേധാവി ചർച്ച നടത്തുന്നതാണ് രാജ്യത്ത് നിലനിൽക്കുന്ന അന്തരീക്ഷം മോശമാണെന്നും ഐക്യം ഉണ്ടെങ്കിൽ മാത്രമേ രാജ്യത്ത് രാജ്യത്തിന് മുന്നോട്ടുപോകാൻ കഴിയൂ എന്നും അടുത്തിടെ മോഹൻ ഭഗവത് അഭിപ്രായപ്പെട്ടിരുന്നു.. അയിത്തവും ജാതീയതയും അവസാനിപ്പിക്കേണ്ടതാണെന്നും ആർഎസ്എസ് മേധാവി പറഞ്ഞിരുന്നു
…………………………….
മന്ത്രിമാരെ തിരിച്ചു വിളിക്കേണ്ടി വരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് പരാമർശം പരക്കെ വിമർശനത്തിന് ഇടയാക്കുന്നു. ഭരണഘടന മൂല്യങ്ങൾക്ക് നിരക്കുന്നതല്ല ഗവർണറുടെ നടപടികൾ എന്നാണ് വിമർശനം ഗവർണർ ഭരണഘടന മൂല്യങ്ങളെ മാനിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു
……………………………
രാജ്യത്ത് മെഡിസിൻ നഴ്സിംഗ് ഫാർമസി ടെക്സ്റ്റ് പുസ്തകങ്ങൾ എല്ലാ പ്രധാനപ്പെട്ട പ്രാദേശിക ഭാഷകളിലും അച്ചടിക്കാൻ തീരുമാനിച്ചു. മൂന്നുവർഷത്തിനുള്ളിൽ ഇത് പ്രാവർത്തികമാകും പ്രാദേശിക ഭാഷകളിൽ പഠിക്കുന്നത് വിദ്യാഭ്യാസ നിലവാരം കൂടുതൽ മെച്ചപ്പെടുത്തും എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് പുസ്തകങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റുന്നത്. പ്രാദേശിക ഭാഷയുടെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിലുണ്ട്.. ഏതു ഭാഷയിൽ പഠിക്കണമെന്നും പരീക്ഷ എഴുതണമെന്നും അത് വിദ്യാർഥികളുടെ ചോയിസ് ആയിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു ഇംഗ്ലീഷ് ഭാഷയിയിലോ പ്രാദേശിക ഭാഷയിലോ ഇനിമുതൽ പരീക്ഷ എഴുതാം എന്നാണ് പരിഷ്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.രാജ്യത്തെ നിയമം നടപടികൾ കഴിവതും പ്രാദേശിക ഭാഷയിൽ ആയിരിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു
……………………………
വീടുവിട്ടുപോയതിന് അഫ്ഗാനിസ്ഥാനിൽ താലിബാൻ സൈന്യം കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ച സ്ത്രീ ആത്മഹത്യ ചെയ്തു. വിവാഹിതനായ ആളുടെ കൂടെ ഒളിച്ചോടിയതിനാണ് സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാൻ താലിബാൻ തീരുമാനിച്ചത്.
…………………………….
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത.മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാസർകോട് ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
……………………………
കണ്ണമ്മൂല സുനിൽ ബാബു കൊല കേസിൽ പ്രതി കാരി ബിനുവിന്റെ ശിക്ഷ റദ്ദാക്കൽ ഹർജിയിൽ സംസ്ഥാനത്തിന് വീണ്ടും നോട്ടീസ് അയച്ച് സുപ്രീം കോടതി. സ്റ്റാൻഡിംഗ് കൗൺസൽ മുഖേന നോട്ടീസ് അയക്കാനാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധുലിയാ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.
…………………………….
സിനിമാ സംവിധായകനും ബിഗ്ബോസ് 16 മത്സരാർഥിയുമായ സജാദ് ഖാനെതിരെ ലൈംഗികാരോപണവുമായി ബോജ്പുരി നടി റാണി ചാറ്റർജി. സിനിമയിൽ ഡാൻസിന് അവസരം നൽകാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തിയ ശേഷമാണ് സംഭവമെന്നും നടി പറയുന്നു.
…………………………….
ബോളിവുഡ് താരം സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് യോഗ ഗുരു ബാബ രാംദേവ്.ആമിർ ഖാന്റെ കാര്യം തനിക്കറിയില്ലെന്നും ഉത്തർപ്രദേശിൽ നടന്ന ലഹരിവിരുദ്ധ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് രാംദേവ് പറഞ്ഞു.
…………………………….
ആന്ധ്രപ്രദേശിലെ എലുരു ജില്ലയിൽ 18 നായകളെ വിഷം കൊടുത്ത് കൊന്നു. ഗ്രാമത്തലവന്റെയും സെക്രട്ടറിയുടെയും നിർദേശപ്രകാരമാണ് നായകൾക്ക് വിഷം കൊടുത്തതെന്ന് കൃത്യം ചെയ്ത വീരബാബു പൊലീസിനോട് പറഞ്ഞു.
…………………………….
യുദ്ധകലുഷിതമായ യുക്രെയ്നിൽ ഇൻറർനെറ്റ് സേവനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ അയവുവരുത്തി ശതകോടീശ്വരൻ ഇലോൺ മസ്ക്..സ്റ്റാർലിങ്കിന് പണം നഷ്ടമാകുകയും മറ്റ് കമ്പനികൾ കോടിക്കണക്കിന് വരുമാനം നേടുകയുമാണെങ്കിലും യുക്രെയ്ൻ സർക്കാറിന് സൗജന്യ സേവനം നൽകുന്നത് തുടരുമെന്ന് മസ്ക് ട്വീറ്റ് ചെയ്തു.
…………………………….
90കൾക്ക് ശേഷമുള്ള ഏറ്റവും വലിയ ദാരിദ്ര്യ വർധനക്ക് കോവിഡ് മഹാമാരി കാരണമായതായി ലോകബാങ്ക് റിപ്പോർട്ട്. ലോകത്തെ അതിദരിദ്രരുടെ വരുമാനനഷ്ടം ധനികരെക്കാൾ ഇരട്ടിയാണെന്നും അസമത്വങ്ങളുടെ ആഴങ്ങളിലേക്ക് കോവിഡ് ലോകത്തെ എത്തിച്ചെന്ന് റിപ്പോർട്ട് പറയുന്നു.
…………………………….
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബായിയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി ആബിദ് പിടിയിലായി.
…………………………….
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ എബോള വൈറസ് വ്യാപനത്തെ തുടർന്ന് സർക്കാർ ലോക്ഡൗൺ ഏർപ്പെടുത്തി. രണ്ട് ജില്ലകളിലാണ് എബോള വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയത്.
…………………………….
ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിന്റെ വീടിന് നേർക്ക് ആക്രമണം. കാറുകൾ ആക്രമിച്ചു തകർത്തു. സ്വാതി മലിവാൾ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.