വാർത്തകൾ ഒറ്റനോട്ടത്തിൽ

കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ തമിഴ്നാട്ടിൽ കർഷകൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സേലം ജില്ലയിൽ നിന്നുള്ള 85 കാരനായ തങ്കവേലാണ് സ്വയം തീകൊളുത്തിയത്.

…………………………………

പിഎസ്എൽവി സി 54 ദൗത്യം വിജയം. ഇന്ത്യൻ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്‍റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളിൽ എത്തിച്ചു.

…………………………………

പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിയുടെ പണം ഇപ്പോൾ വേണമെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പി രാജീവ്. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള ശ്രമമാന്നും പി രാജീവ്.

…………………………………

പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഓണ്‍ലൈനായി പങ്കെടുക്കും. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് നേരിട്ട് പോകാത്തത് എന്നാണ് സുധാകരന്‍റെ വിശദീകരണം.

…………………………………

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ വെടിവെപ്പ്. മധ്യപ്രദേശിലെ ജബല്‍പുര്‍-റീവ ദേശീയപാതയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

…………………………………

ഫുട്‌ബോള്‍ ലഹരിക്കെതിരേയുള്ള സമസ്ത നിലപാടിനെ വിമർശിച്ച് കെ.ടി ജലീല്‍. ഫുട്‌ബോള്‍ മാനവിക ഐക്യത്തിന്റെ വിളംബരമാണെന്നും നിയമാനുസൃതം മനുഷ്യര്‍ക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ലെന്നും ജലീല്‍ പറഞ്ഞു.

…………………………………

റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം കൊടുത്തുതീർക്കണമെന്ന് ഹൈക്കോടതി. ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിലേതടക്കമുള്ള കമ്മീഷൻ അടക്കം വ്യാപാരികൾക്ക് നൽകണം എന്നാണ് ഹൈക്കോടതി ഉത്തരവ്.

…………………………………

ശശി തരൂർ ദേശീയ പ്രസിഡന്റായ പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഓണ്‍ലൈനായി പങ്കെടുക്കും. ഉദ്ഘാടന പപരിപാടിയിൽ നിന്നും വിട്ടുനിൽക്കാനായിരുന്നു മുൻ തീരുമാനം. എന്നാല്‍, ഓണ്‍ലൈനായി പങ്കെടുക്കുമെന്നും ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് നേരിട്ട് പോകാത്തത് എന്നാണ് സുധാകരന്‍റെ വിശദീകരണം.

…………………………………

വീടൊഴിയണമെന്ന റവന്യൂ വകുപ്പിന്റെ നടപടിക്കെതിരേ ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ കോടതിയെ സമീപിച്ചു. രാജേന്ദ്രന്റെ ഹര്‍ജിയില്‍ റവന്യൂ വകുപ്പിന്റെ നടപടികള്‍ കോടതി തത്ക്കാലത്തേക്ക് സ്റ്റേ ചെയ്തു.

…………………………………

നൂറോളം ചെറുകുപ്പികളിലാക്കിയ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി കോതമംഗലത്ത് പിടിയില്‍. തങ്കളം ഭാഗത്ത് അര്‍ധരാത്രി എക്‌സൈസ് നടത്തിയ റെയ്ഡിലാണ് അസം നാഘോന്‍ സ്വദേശിയായ മുബാറക് പിടിയിലായത്.

…………………………………

ബിജെപി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. അധ്യാപകനായ എം ശങ്കറിനെയാണ് അറസ്റ്റ് ചെയ്തത്.

…………………………………

സൗദി അറേബ്യയിൽ അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജ രേഖാനിര്‍മാണം, പണം വെളുപ്പിക്കൽ എന്നീ കേസുകളില്‍ കഴിഞ്ഞ മാസം 138 പേരെ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആൻഡ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.

…………………………………

ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ നാല് ദിവസങ്ങളിൽ ദോഹ മെട്രോ, ലുസൈൽ ട്രാം വഴി യാത്ര ചെയ്തത് 24 ലക്ഷത്തിലധികം യാത്രക്കാർ. ടൂർണമെൻറ് സ്റ്റേഡിയങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ഫാൻ സോണുകൾ, ഫാൻ ഫെസ്റ്റിവൽ തുടങ്ങിയിടങ്ങളിലേക്കാണ് ദോഹ മെട്രോ, ലുസൈൽ ട്രാം ആരാധകരെ എത്തിച്ചത്.

…………………………………

കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിക്കാണ് ബിജെപിയുടെ മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ അപേക്ഷ നൽകിയത്.

…………………………………

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം, പാകിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന ക്രിക്കറ്റ് ബോഡ് ചെയര്‍മാന്‍ റമീസ് രാജ. 2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

…………………………………

Leave a Reply

Your email address will not be published. Required fields are marked *