കോണ്‍ഗ്രസ് ശക്തിപ്പെട്ടാലെ ഭാരതം നന്നായിരിക്കു എന്ന് ശശി തരൂര്‍. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെ എന്ത് വില കൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാറ്റത്തിനായാണ് താന്‍ മത്സരിക്കുന്നത്. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരമാണ് താന്‍ മത്സരരംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്താന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു തരൂരിന്‍റെ പ്രതികരണം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും താഴെതട്ടിലുള്ള ഘടകങ്ങളുടെ വലിയ പിന്‍തുണ തനിക്കുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
………………………………..
യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. മിസൈല്‍ ആക്രമണത്തില്‍ ഷെവ്ചെന്‍കിസ്കൈയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി മേയര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ആക്രമണം നടത്തിയിരിക്കുന്നത്. യുക്രൈനില്‍ ഉടന്‍ ആക്രമണം നടത്താന്‍ പദ്ധതിയില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇപ്പോഴത്തെ മിസൈല്‍ ആക്രമണം. മിസൈല്‍ ആക്രമണം നടന്ന പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
………………………………..
യുക്രൈനിലെ ഡോണ്‍ബാസ് പ്രവിശ്യയില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. സോലെദാര്‍, ബാക്മുത് പ്രദേശങ്ങളിലാണ് യുക്കൈന്‍-റഷ്യന്‍ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പല മേഖലകളിലെയും യുക്രൈന്‍ മുന്നേറ്റങ്ങളെ തങ്ങൾ ചെറുത്തതായി റഷ്യ അവകാശപ്പെട്ടു. കീവിലെ മിസൈല്‍ ആക്രമണങ്ങള്‍ക്കൊപ്പമാണ് ഡോണ്‍ബാസ് പ്രവിശ്യയിലെ രൂക്ഷമായ ഏറ്റുമുട്ടല്‍.
………………………………..
രാഹുൽ ഗാന്ധിനയിക്കുന്ന കർണാടകത്തിലെ ജോഡോ യാത്ര കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം വർധിപ്പിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു..500 കിലോമീറ്റർ ആണ് സഞ്ചരിച്ചത്. ക്ഷേത്രങ്ങളും പള്ളികളും ചർച്ചകളും സന്ദർശിക്കുന്ന രാഹുൽ ഗാന്ധി കൈത്തറി മേഖലയിലെ തൊഴിലാളികൾക്കിടയിലും പഞ്ചസാര മേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിലും ആശയവിനിമയം നടത്തുന്നു.. യാത്രയ്ക്ക് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ഇത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വലിയൊരു മേൽക്കൈ നേടിക്കൊടുക്കാൻ ഇടയുണ്ട് എന്നാണ് കർണാടകത്തിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.. കോൺഗ്രസ് സംഘടനാ പരമായ ശക്തി ആർജ്ജിക്കാനും യാത്ര നിമിത്തമായി എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
………………………………..
ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം വെള്ളപ്പൊക്ക കെടുതിയിൽ ആണെന്ന് റിപ്പോർട്ടുകൾ. 34000 വീടുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു നിരവധി ടൗണുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ് . നീണ്ട വർഷങ്ങൾക്ക് ശേഷമാണ്
വെള്ളപ്പൊക്കം ഓസ്ട്രേലിയൻ നഗരങ്ങളെ ഈ വിധം മാരകമായി ബാധിക്കുന്നത് ബാധിക്കുന്നത്.ആളപായം സംഭവിക്കാതിരിക്കാൻ അതീവ ജാഗ്രതയിലാണ് ഓസ്ട്രേലിയൻ ഭരണകൂടം
………………………………..
നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയില്‍ ,ആഫ്രിക്കന്‍ രാജ്യമായ സൊമാലിയ കടുത്ത ദുരിതത്തില്‍. കടുത്ത വരള്‍ച്ചയും കൊടിയ പട്ടിണിയും മൂലം 8 മില്യന്‍ ജനങ്ങലാണ് ദുരിതം അനുഭവിക്കുന്നത്. പട്ടിണിയെ തുടര്‍ന്ന് രണ്ടുവയസുള്ള കുട്ടി മരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക ഭക്ഷ്യദിനമായ ഇന്നലെയാണ് പട്ടിണിമൂലം സൊമാലിയയില്‍ കുട്ടി മരിച്ചത്. സൊമാലിയയില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹം കൈകോര്‍ക്കണമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിലെ ജിസിസി രാജ്യങ്ങളുടെ പ്രതിനിധി മജീദ് യഹിയ അഭ്യര്‍ത്ഥിച്ചു.
………………………………..
ഫുട്ബോളിലെ മികച്ച ബഹുമതിയായ ബലന്ദ്യോർ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. റെയിൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ഫ്രാൻസിന്റെ കരിംബെൻസിമക്കു സാധ്യത ..17വർഷങ്ങൾക്കു ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സി ചുരുക്കപ്പെട്ടുകയിൽ ഇടം നേടിയിട്ടില്ല..ക്രിസ്ത്യാനോ റൊണാൾഡോ.സാദിയോ മാനേ, ഏർലിംഗ് ഹാളണ്ട്. മുഹമ്മദ് സല, റോബർട്ട് ലെവണ്ടോവ്സ്കി എന്നിവർ പട്ടികയിൽഉൾപ്പെട്ടിട്ടുണ്ട് കഴിഞ്ഞ സീസണിൽ 46 കളിയിൽ നിന്നും 44 ഗോളുകളാണ് കരിം ബെൻസമ റെയിലിനായി നേടിയത് ടീമിനെ ചാമ്പ്യൻസ് ലീഗ് സ്പാനിഷ് ലാലിഗ കിരീടങ്ങളിലേക്ക് നയിക്കുന്നതിൽ നിർണായ പങ്കു വഹിച്ചു.ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്ബോൾ ആണ് പുരസ്കാരം നൽകുന്നത്
……………………………….
സര്‍ക്കാരുമായി പുതിയ യുദ്ധമുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരെ പിന്‍വലിക്കാന്‍ മടിക്കില്ലെന്നാണ് ഗവര്‍ണറുടെ ഭീഷണി. ഗവര്‍ണര്‍ പദവിയുടെ അന്തസിനെ ചോദ്യം ചെയ്യുന്ന പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും ഇത്തരം നടപടികള്‍ ശക്തമായ നടപടി ക്ഷണിച്ചുവരുത്തുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 24 നു കേരള വി.സിയുടെ കാലവധി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.
………………………………..
ഗവര്‍ണര്‍ പിച്ചുംപേയും പറയുകയാണെന്നും ഈ ഭീഷണിയൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്നും സിപിഎം നേതാവ് എം വി ജയരാജന്‍. ഗവര്‍ണറുടെ വീഴ്ച്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ അവകാശമുണ്ട്. ഗവര്‍ണറുടെ നിയമ വുരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടിയ മന്ത്രിമാരെ പുറത്താക്കുമെന്ന് പറയുന്നത് ശരിയല്ല. ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതും ഭരണഘടനയ്ക്ക് അനുസൃതമായാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
………………………………..
ഫ്രാൻസിന്റെ മധ്യനിരയിൽ കളിക്കുന്ന എൻഗോളോ കൗൺതെക്കു ഖത്തർ ലോകകപ്പിൽ കളിക്കാനാവില്ല എന്നു റിപ്പോർട്ട് പരിക്കാണ് കാരണം വന്നിട്ടില്ല കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനുവേണ്ടി മധ്യനിരയിൽ താരത്തിന്റെ പ്രകടനം കപ്പ് നേടുന്നതിൽ നിർണായകമായി.. മധ്യനിരയിലെ പോൾ പോഗ്ബ എന്ന കളിക്കാരന്റെ കാര്യവും സംശയത്തിലാണ്..എൻ ഗോളെ കൂടി പുറത്തു പോകുന്നത് ഫ്രാൻസിന് കനത്ത തിരിച്ചടിയാകും.