ഇലന്തൂര്‍ സംഭവത്തിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു കുഴിയിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹ ഭാഗം ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. മറ്റെവിടെയെങ്കിലും മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം മാത്രമെ ആരുടെ മൃതദേഹമാണെന്ന് വ്യക്തമാകു. സംഭവത്തില്‍ തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്.
………………
നിര്‍ദ്ധനരായ സ്ത്രീകൾക്ക് വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂരുകാരനായ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് വിവരം. നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പത്ത് ലക്ഷം രൂപ നൽകാമെന്നാണ് ഇവരോട് പറഞ്ഞത്. തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം അതിക്രൂരമായി ഇവരെ കൊലപ്പെടുത്തുകയായിരുന്നു.
……………..
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. എല്‍ദോസ് കുന്നപ്പള്ളി തന്നെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഢിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കി. മൊഴിയെടുക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
…………….
യൂറോപ്പ്യന്‍ യാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ യുഎഇ ലെത്തും. രണ്ട് ദിവസം അദ്ദേഹം ദുബായില്‍ ഉണ്ടാകുമെന്നാണ് വിവരം. നോര്‍വേയും ബ്രിട്ടനും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ദുബായില്‍ എത്തുന്നത്. ഈ മാസം 15ന് കേരളത്തില്‍ മടങ്ങിയെത്തും.
………………..
തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇടക്കാല ഉത്തരവിന് നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി. കൂടൂതൽ പേർ കക്ഷി ചേർന്നതിനാൽ വാദത്തിന് കൂടുതൽ സമയം വേണമെന്നതിനാൽ നാളെത്തേക്ക് കേസ് മാറ്റുകയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.
…………….
സംസ്ഥാനത്ത് ഇന്ന് മുതൽ 15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടെ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
………………
മലയാളത്തിന്‍റെ പ്രിയനടന്‍ നെടുമുടി വേണു ഓർമയായിട്ടു ഇന്ന് ഒരു വർഷം പൂര്‍ത്തിയാകുന്നു. . അഭിനയത്തിന്റെ വിവിധ ഭാവങ്ങൾ മലയാളിയുടെ മനസിൽ പതിപ്പിച്ചു കടന്നു പോയ പ്രിയപ്പെട്ട നടനെക്കുറിച്ച് ഒരു ഓര്‍മ്മചിത്രം.
………………
ലോകകപ്പ് ആരാധകരെ സ്വീകരിക്കാന്‍ തയാറെടുത്ത് ഖത്തറിന്റെ 3-2-1 ഒളിംപിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം. ഒരു ലക്ഷം പേരാണ് ഇതുവരെ മ്യൂസിയം സന്ദര്‍ശിച്ചത് വര്‍ഷാവസാനത്തോടെ ഏകദേശം 5 ലക്ഷം സന്ദര്‍ശകരെയാണ് മ്യൂസിയത്തിലേക്ക് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തുറന്ന മ്യൂസിയം ഇതിനകം 1,00,000 പേര്‍ സന്ദര്‍ശിച്ചെന്നും മ്യൂസിയം ഡയറക്ടര്‍ അബ്ദുല്ല യൂസുഫ് അല്‍ മുല്ല വ്യക്തമാക്കി.
………………
ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് താമസിക്കാനായി മൂന്നാമത്തെ ക്രൂയിസ് കപ്പലും വാടകയ്ക്കെടുത്തു. 1,075 ക്യാബിനുകളുള്ള എംഎസ്സി ഓപ്പറ നവംബര്‍ 19 മുതല്‍ ഡിസംബര്‍ 19 വരെ ലഭ്യമാകും. ലോകകപ്പ് ആരംഭിക്കുന്നതിന് ആറാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ജനീവ ആസ്ഥാനമായുള്ള എംഎസ്സിയുമായി ഫിഫ ക്രൂയിസ് കപ്പലിനായി കരാറില്‍ ഏര്‍പ്പെട്ടത്.
……………………