മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര 2025 സെപ്റ്റംബര്‍ അവസാനത്തോടെ ഇന്ത്യന്‍ റോഡുകളില്‍ എത്തും. മാരുതി സുസുക്കിയുടെ നാലാം പാദ ഫലങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവെ, ഈ വര്‍ഷത്തെ ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുമെന്ന് എംഎസ്‌ഐഎല്‍ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വെളിപ്പെടുത്തി. അടുത്ത രണ്ട് മാസത്തിനുള്ളില്‍ മാരുതി ഇ- വിറ്റാര ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കും.
ആദ്യത്തെ കുറച്ച് ബാച്ചുകള്‍ പ്രധാന കയറ്റുമതിവിപണികള്‍ക്കായി നീക്കിവയ്ക്കും. 6-7 മാസത്തിനുള്ളില്‍ ഏകദേശം 70,000 യൂണിറ്റ്ഇലക്ട്രിക് എസ്യുവി നിര്‍മ്മിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാരുതി ഇ വിറ്റാര രണ്ട്ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ ലഭ്യമാകും. ഉയര്‍ന്ന സ്‌പെക്ക് പതിപ്പില്‍ 500 കിലോമീറ്ററിലധികം എംഐഡിസി റേറ്റഡ് റേഞ്ച് ഇലക്ട്രിക് എസ്യുവി വാഗ്ദാനം ചെയ്യുമെന്ന് കാര്‍ നിര്‍മ്മാതാവ് വെളിപ്പെടുത്തി.