ദീപാവലി പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് അവധിയാണെങ്കിലും ഒരു മണിക്കൂര്‍ മുഹൂര്‍ത്ത വ്യാപാരത്തിനായി വിപണി തുറക്കും . വൈകുന്നേരം 6.15 മുതല്‍ 7.15 വരെ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതായിരിക്കും വ്യാപാരം. ഹിന്ദു കലണ്ടര്‍ വര്‍ഷമായ സംവത് 2079 ന്റെ തുടക്കമായി പരിഗണിച്ചാണ് മുഹൂര്‍ത്ത വ്യാപാരം നടക്കുക.. ആ സമയത്ത് ഇടപാട് നടത്തിയാല്‍ അത് വലിയ ഐശ്വര്യത്തിന് തുടക്കമാകുമെന്നാണ് വിശ്വാസം. സ്‌റ്റോക്ക് മാര്‍ക്കറ്റുകളായ ബിഎസ്ഇയുടെയും എന്‍എസ്ഇയുടെയും അറിയിപ്പ് അനുസരിച്ച്, ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിലെ വ്യാപാരം 6:15-ന് ആരംഭിക്കും. ഒരു മണിക്കൂറിന് ശേഷം വ്യാപാരം 7:15 ന് അവസാനിക്കും. അതേസമയം, പ്രീ-ഓപ്പണ്‍ സെഷന്‍ വൈകുന്നേരം 6:00 ന് ആരംഭിച്ച് 6:08 വരെ നീണ്ടുനില്‍ക്കും..
…………………….
2079 സംവതിലേക്ക് കടക്കുമ്പോള്‍, കഴിഞ്ഞ് സംവത് അവസാനത്തില്‍ ആഗോള സമ്മര്‍ദങ്ങളെത്തുടര്‍ന്ന് രൂപയുടെ മൂല്യം ഏകദേശം 10% ദുര്‍ബലമായെന്നാണ് വിലയിരുത്തല്‍.
ആഗോള സമ്മര്‍ദം, പ്രത്യേകിച്ച് റഷ്യ-ഉക്രെയ്ന്‍ യുദ്ധം, യുഎസ് ഫെഡറല്‍ റിസര്‍വിന്‍രെ നടപടി എന്നിവയെ പ്രതിഫലിപ്പിച്ചുകൊണ്ട് രൂപയുടെ മൂല്യം 9.95 ശതമാനം ഇടിഞ്ഞ് 2022 ഒക്ടോബര്‍ 21 ന് ഡോളറിനെതിരെ 82.69 രൂപയായാണ് ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യം ഡോളറിനെതിരെ ഇന്ന് 82.64 എ്ന്ന നിലയിലാണ്.
ഇതനുസരിച്ച്
ആയിരം ഇന്ത്യന്‍ രൂപയ്ക്ക് ഇപ്പോള്‍ 44 ദിര്‍ഹം 43 ഫില്‍സാണ്.
ഒരു യുഎഇ ദിര്‍ഹത്തിന് 22 രൂപ 51 പൈസ
പൈസഖത്തര്‍ റിയാല്‍ 22 രൂപ 71 പൈസ
സൗദി അറേബ്യന്‍ റിയാല്‍ 22 രൂപ
ഒമാനി റിയാല്‍ 214 രൂപ 37 പൈസ..
കുവൈത്ത് ദിനാര്‍ 268 രൂപ 73 പൈസ.
ബഹറിന്‍ ദിനാര്‍ 221 രൂപ 72 പൈസ എന്ന നിലയിലാണ്.
………………………
സൗദി അറേബ്യ രാജ്യത്ത് കൂടുതല്‍ നിക്ഷേപം ആര്‍ജിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു.40 ബില്യണ്‍ റിയാലാണ് സൗദി ലക്ഷ്യമിടുന്നത്.. ട്രാന്‍സ്‌പോര്‍ട്ട് ലോജിസ്റ്റിക് മേഖലകളില്‍ വന്‍ സാധ്യതകളാണ് സൗദി അറേബ്യ മുന്നോട്ട് വയ്ക്കുന്നത്
……………………..
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി. സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 0.8 ശതമാനം വരെയാണ് ഉയര്‍ത്തിയത്. 2 കോടി രൂപയ്ക്ക് താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് മാറ്റം. പലിശ വര്‍ധന ഒക്ടോബര്‍ 22 ശനിയാഴ്ച മുതലാണ് നിലവില്‍ വന്നത്. ഏഴുദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 3 ശതമാനമെന്നതില്‍ മാറ്റമില്ല. 46 -179 ദിവസം വരെയുള്ളവയുടെ പലിശ 0.50 ശതമാനം ഉയര്‍ത്തി, 4.50 ശതമാനം ആക്കി പുതുക്കിയിട്ടുണ്ട് 180-210 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 4.65ല്‍ നിന്ന് 5.25 ആയി ഉയര്‍ത്തി. 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ളവയുടെ പുതുക്കിയ നിരക്ക് 5.50 ശതമാനമാക്കിയിട്ടുണ്ട്.
…………………….