രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 നോടടുക്കുന്നു. ഡോളറിനെതിരെ 82.95 ആണ്് രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക്. പണപ്പെരുപ്പം ഉയര്‍ന്നതോടെബാങ്കുകള്‍ നിരക്ക് വര്‍ധന നിലനിര്‍ത്തിയതാണ് രൂപയുടെ താഴ്ചയ്ക്ക് കാരണം.
ഇതനുസരിച്ച് ആയിരം ഇന്ത്യന്‍ രൂപയ്ക്ക് 44 ദിര്‍ഹം 26 ഫില്‍സ്
ഒരു യു എ ഇ ദിര്‍ഹം 22രൂപ 59 പൈസ.
ഖത്തര്‍ റിയാല്‍ 22രൂ പ 79 പൈസ
സൗദി റിയാല്‍ 22 രൂപ 09 പൈസ
ഒമാനി റിയാല്‍ 215 രൂപ 60 പൈസ..
കുവൈറ്റ് ദിനാര്‍ 267 രൂപ 46 പൈസ എന്ന വിലയിലാണ്
…………………………
ചാഞ്ചാട്ടത്തിനിടയിലും നേട്ടം തുടര്‍ന്ന് ഓഹരി സൂചികകള്‍. തുടര്‍ച്ചയായ നാലാം ദിവസവും സൂചികളില്‍ മുന്നേറ്റം.ഇന്ത്യന്‍ ഓഹരി വിപണി, നാലാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബോംബെ ഓഹരിസൂചിക സെന്‍സെക്‌സ് 146.59 പോയിന്റ് ഉയര്‍ന്ന് 59,107.19ലും നിഫ്റ്റ 25 പോയിന്റ് ഉയര്‍ന്ന് 17,512.25 ലുമാണ് ക്ലോസ് ചെയ്തു. 1592 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ 1724 ഓഹരികളുടെ വില ഇടിഞ്ഞു. 149 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
……………………………..
മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നിരുന്ന കേരളവിപണിയിലെ സ്വര്‍ണവില ഇന്ന് നേരിയതോതില്‍ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്ന് 37240 രൂപയായി. കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്വര്‍ണവിലയില്‍ 440 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഉച്ചകഴിഞ്ഞ് 400 രൂപ വര്‍ധിക്കുകയും ചെയ്തു. പിന്നീട് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വര്‍ധിച്ചത്.
……………………
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ കാര്‍ അവതരിപ്പിച്ച് ആഢംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്സ്. സ്പെക്ടര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ടു-ഡോര്‍ ഫാന്റം കൂപ്പെയുടെ പിന്ഗാമിയായി ആണ് എത്തുന്നത്.കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സ്പെക്ടര്‍ നിരവധി പരീക്ഷണ ഓട്ടങ്ങള്‍ക്ക് ശേഷം 2023 പകുതിയോടെ നിരത്തുകളിലെത്തും. 2030ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുകയാണ് റോള്‍സ് റോയ്സിന്റെ ലക്ഷ്യം.
………………….
അഹമ്മദാബാദില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ സ്ഥാപിക്കാന്‍ ലുലുഗ്രൂപ്പ് ഒരുങ്ങുന്നതായ് റിപ്പോര്‍്ടട്് . യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ 3,000 കോടി രൂപയുടെ മൂലധന നിക്ഷേപമായിരിക്കും ഇതിനായി വിനിയോഗിക്കുക. ഉത്തരേന്ത്യയിലെ മാത്രമല്ല രാജ്യത്തെയൊട്ടാകെ ഷോപ്പിംഗ് മാളുകളെ വെല്ലുന്ന സൗകര്യത്തോടെ എത്തുന്ന ലുലു ഷോപ്പിംഗ് മാളിന്റെ നിര്‍മ്മാണം 2023 ന്റെ തുടക്കത്തില്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
……………………..
2022 തുടങ്ങിയ ശേഷം ആദ്യമായി വരിക്കാരുടെ എണ്ണം ഉയര്‍ത്തി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് . ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 2.41 ദശലക്ഷം വരിക്കാരാണ് പ്ലാറ്റ്ഫോമിലെത്തിയത്. നെറ്റ്ഫ്ളിക്സിലെ ആകെ വരിക്കാരുടെ എണ്ണം 223.1 ദശലക്ഷമായി ഉയര്‍ന്നു. ഇന്ത്യ ഉള്‍ക്കൊള്ളുന്ന ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ് ഇക്കാലയളവില്‍ കൂടുതല്‍ വരിക്കാരെത്തിയത്. സ്ട്രെയ്ഞ്ചര്‍ തിങ്ക്സ്, ഡാമര്‍-മോണ്‍സ്റ്റര്‍ ഉള്‍പ്പടെയുള്ള ഹിറ്റ് പരമ്പരകള്‍ വരിക്കാരെ ഉയര്‍ത്താന്‍ നെറ്റ്ഫ്ളിക്സിനെ സഹായിച്ചു.