റെക്കോഡ് തകര്‍ച്ച നേരിയ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രൂപയ്ക്ക് ഇന്ന് നേരിയ ഉയര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം 82.67 എന്ന നിലയിലാണ്.
ഇതനുസരിച്ച് ആയിരം ഇന്ത്യന്‍ രൂപയ്ക്ക് 44 ദിര്‍ഹം 37 ഫില്‍സ്
ഒരു യു എ ഇ ദിര്‍ഹം 22 രൂപ 54 പൈസ.ഖത്തര്‍ റിയാല്‍ 22 രൂപ 74 പൈസ
സൗദി റിയാല്‍ 22 രൂപ 03 പൈസഒമാനി റിയാല്‍ 215 രൂപ 03 പൈസ..
കുവൈറ്റ് ദിനാര്‍ 266 രൂപ 19 പൈസ എന്ന നിലയിലാണ്
………………
തുടര്‍ച്ചയായ ആറാംദിവസവും ഇന്ത്യന്‍ വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.് ബോംബെ ഓഹരിവില സൂചിക സെന്‍സെക്‌സ് 104 പോയിന്റ് ഉയര്‍ന്ന 59,307 ും നിഫ്റ്റി 12 പോയിന്റ് ഉയര്‍ന്ന് 17,576 ലും ക്ലോസ് ചെയ്തു.
……………………
ദീപാവലി പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണികളായ ബിഎസ്ഇയും എന്‍എസ്ഇയും തിങ്കളാഴ്ച ഒരു മണിക്കൂര്‍ പ്രത്യേക മുഹൂര്‍ത്ത വ്യാപാരം നടത്തും, ദീപാവലിയില്‍ ആരംഭിക്കുന്ന സംവത് 2079 വര്‍ഷാംരഭത്തിന് തുടക്കം കുറിക്കുച്ചാണ് വ്യാപാരം.
……………………………
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില (Today’s Gold Rate) കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കയ 37000 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഇടിഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 240 രൂപയുടെ ഇടിവാണ് ഉണ്ടായത്.
………………………
ദീപാവലിക്ക് ഒരാഴ്ച കൂടി ബാക്കിനില്‍ക്കെ യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് കൂപ്പുകുത്തി . വ്യാഴാഴ്ച വൈകുന്നേരം 185.75 ഉണ്ടായിരുന്ന സ്വര്‍ണവില ഇന്ന് 184.50 ദിര്‍ഹത്തിലേക്ക് എത്തിനില്‍ക്കുകയാണ്. കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്, വിലക്കുറവിനൊപ്പം യുഎഇയിലെ ഭൂരിഭാഗം ജ്വല്ലറികളും വിവിധ ഓഫറുകളും പഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിലെ ഇളവുകള്‍ക്ക് പുറമെ നിശ്ചിത അളവ് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ നാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പല ജ്വല്ലറികളും വാഗ്ദാനംചെയ്തിരിക്കുന്നത് . അഡ്വാന്‍സ് ബുക്കിങ് സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
……………………………
രാജ്യം വിട്ട രത്ന വ്യാപാരി നീരവ് മോദിയുടെ 500 കോടി രൂപ വിലമതിക്കുന്ന 39 സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പ്രത്യേക കോടതി അനുമതി നല്‍കി. ദക്ഷിണ മുംബൈയില്‍ നീരവിന്റെ മ്യൂസിക് സ്റ്റോറിലെ 12 സ്ഥാവര വസ്തുക്കള്‍, 22 കാറുകള്‍, ഇഡി പിടിച്ചെടുത്ത ആഭരണങ്ങളും വജ്രങ്ങളും, സൂറത്തിലെ രത്‌ന നിര്‍മാണ പ്ലാന്റിലെ യന്ത്രങ്ങള്‍, സിംഗപ്പൂരിലെ ഇഎഫ്ജി ബാങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡിലെ യുബിഎസ് ബാങ്കിലും നിക്ഷേപിച്ച പണം തുടങ്ങിയവയാണ് കണ്ടുകെട്ടുക. നീരവ് മോദിയുടെ 329.66 കോടി രൂപയുടെ ആസ്തി നേരത്തെ ഇഡി കണ്ടുകെട്ടിയിട്ടുണ്
…………………….
കേരളത്തില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റിന് ഇരട്ടി നിരക്ക്. യുഎഇയില്‍നിന്ന് കേരളത്തിലെത്താന്‍ ശരാശരി 6000 രൂപയും. തിരിച്ച് യുഎഇയിലേക്കു വരണമെങ്കില്‍ കുറഞ്ഞത് 13,900 രൂപ നല്‍കണം. 2 എയര്‍ലൈനുകളില്‍ ഒഴികെ 14000 രൂപയ്ക്കു മുകളിലാണ് ടിക്കറ്റ് നിരക്ക്.
……………………..
അമിത വില നല്‍കിയാണ് ട്വിറ്ററിനെ (Twitter) ഏറ്റെടുക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് (Elon Musk). അതേ സമയം ട്വിറ്റര്‍ വാങ്ങുന്നത് സംബന്ധിച്ച് തനിക്ക് ആകാംക്ഷയുണ്ടെന്നും ഇപ്പോഴുള്ളതിനെക്കാള്‍ മൂല്യം ഭാവിയില്‍ കമ്പനിക്കുണ്ടാവുമെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയുടെ (Tesla) ഈ വര്‍ഷത്തെ മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മസ്‌ക്.
……………………..
44 ബില്യണ്‍ ഡോളറിനാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ മസ്‌ക് സ്വന്തമാക്കുന്നത്. കമ്പനിയെ ഏറ്റെടുക്കുന്നതിന് പിന്നാലെ ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെയും മസ്‌ക് പിരിച്ചുവിട്ടേക്കുമെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്വിറ്റര്‍ ഇടപാടില്‍ മസ്‌കുമായി സഹകരിക്കുന്ന നിക്ഷേപകരോടാണ് ഇക്കാര്യം പറഞ്ഞതെന്നും പത്രം പറയുന്നു. ഏകദേശം 7,500 ജീവനക്കാരാണ് ട്വിറ്ററിലുള്ളത്.
……………………..
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംരംഭകരുടെ ഹുറൂണ്‍ ഇന്ത്യ ലിസ്റ്റില്‍ ഇത്തവണ എട്ടു മലയാളികള്‍. ഹുറൂണ്‍ ഇന്ത്യ 2022 ലിസ്റ്റിലാണ് കേരളത്തിന് അഭിമാനമായി മലയാളിബിസിനസുകാരുടെ നിര. ക്വെസ് കോര്‍പ് സ്ഥാപകനും നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അജിത് ഐസക് ആണ് 2021 ല്‍ ഏറ്റവുമധികം തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചത്. 115 കോടി രൂപ വിവിധ വിഭാഗങ്ങളിലായി സംഭാവന നല്‍കി ഹുറൂണ്‍ ലിസ്റ്റിലെ 12 ാം സ്ഥാനമാണ് അദ്ദേഹം സ്വന്തമാക്കിയത്.