ബിസിനസ് വാര്‍ത്തകള്‍

തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103-ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. 103-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച 103-ാം ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്.

2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്

…………………………

രൂപയുടെ മൂല്യത്തില്‍ വര്‍ധന.

യുഎസ് ഡോളറിനെതിരെ ഇന്ന്

രൂപയുടെ മൂല്യം 23 പൈസ ഉയര്‍ന്ന് 82.12 എന്ന നിലയില്‍ വ്യാപാരം തുടങ്ങി. അതായത് ഒരു ഡോളറിന് 82.12 ആണ് ഇപ്പോള്‍ വിനിമയനിരക്ക്.

ഇതനുസരിച്ച്

1000 ഇന്ത്യന്‍ രൂപ 44 ദിര്‍ഹം 71 ഫില്‍സാണ്

ഒരു യൂ എ ഇ ദിര്‍ഹം 22 രൂപ 36 പൈസ

ഒരു സൗദി റിയാല്‍ 21 രൂപ 87പൈസ

ഒരു ഒമാനി റിയാല്‍ 212രൂപ 73 പൈസ

ഒരു ഖത്തര്‍ റിയാല്‍ 22 രൂപ 57പൈസ

ഒരു ബഹ്റൈന്‍ ദിനാര്‍ 211രൂപ 19 പൈസ

ഒരു കുവൈറ്റി ദിനാര്‍ 268രൂപ 65പൈസ എന്ന നിലയിലാണ്.

………………….

തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയും ഇന്ത്യന്‍ വിപണി കയറി. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് അഞ്ചു ശതമാനത്തിലധികം നേട്ടമാണു മുഖ്യ സൂചികകള്‍ക്കുണ്ടായത്.

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ മുന്നേറ്റം. ബോംബെ ഓഹരി സൂചിക സെന്‍സെക്സ് 237 പോയന്റ് നേട്ടത്തില്‍ 61,188 ലും ദേശീയ ഓഹരി സൂചിക

നിഫ്റ്റി 94 പോയന്റ് ഉയര്‍ന്ന് 18,211ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളാണ് നേട്ടത്തിന് പിന്നില്‍.

………………….

ഡോളറിന്റെ ഇടിവു സ്വര്‍ണത്തിനു നേട്ടമായി. വെള്ളിയാഴ്ച ലോക വിപണിയില്‍ സ്വര്‍ണവില 1630 ഡോളറിന്റെ പരിസരത്തു നിന്ന് 1685.70 ഡോളറിലേക്കു കുതിച്ചു കയറി. 3.36 ശതമാനം ഉയര്‍ച്ച. വെള്ളി 20.92 ഡോളറിലേക്കു കുതിച്ചപ്പോള്‍ വര്‍ധന 7.64 ശതമാനമാണ്. ഇന്നു രാവിലെ സ്വര്‍ണം 1673-1674 ഡോളറിലാണ് വ്യാപാരം. ദുബായിയില്‍ സ്വര്‍ണ വില ശനിയാഴ്ചയും ഞായറാഴ്ചയും ഉയര്‍ന്ന് 10 ഗ്രാമിന് 2037.5 ദിര്‍ഹത്തിലെത്തി (45,436 രൂപ).കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ്

4,690 രൂപയായതോടെ പവന് 80 രൂപ കുറഞ്ഞ് 37,520 രൂപയായി.ഡോളറിന്റെ ദിശയാകും സ്വര്‍ണത്തിന്റെ വില വരും ദിവസങ്ങളില്‍ നിര്‍ണയിക്കുക.

……………….

ക്രൂഡ് ഓയില്‍ വിപണിയില്‍ ലഭ്യത ഗുരുതര വിഷയമായി. വെള്ളിയാഴ്ച വില നാലു മുതല്‍ അഞ്ചു വരെ ശതമാനം കുതിച്ചു. ബ്രെന്റ് ഇനം 98.62 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 97 ഡോളറിലേക്കു താണിട്ട് 97.78 വരെ തിരിച്ചു കയറി. 100 ഡോളറില്‍ ക്രൂഡ് ശക്തമായ പ്രതിരോധം നേരിടുമെന്ന് വിപണി കരുതുന്നു. 100 കടന്നാല്‍ 110 ഡോളര്‍ വരെ കുതിക്കാനുള്ള ഊര്‍ജംഇപ്പാേഴത്തെ കയറ്റത്തിനുണ്ടെന്നു വിലയിരുത്തപ്പെടുന്നു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പുഫലം വിപണിയില്‍ സ്വാധീനം ചെലുത്തും. പ്രസിഡന്റ് ബൈഡനു ക്ഷീണമുണ്ടായാല്‍ വില വീണ്ടും കയറും.

Leave a Reply

Your email address will not be published. Required fields are marked *