ബിസിനസ് വാര്‍ത്തകള്‍

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 50 പൈസ ഉയര്‍ന്ന് 81.42 ആയി.

അതായത് ഒരു ഡോളറിന് 81 രൂപ 42 പൈസയാണ് ഇന്നത്തെ വിനിമയനിരക്ക്.

ഇതനുസരിച്ച്

1000 ഇന്ത്യന്‍ രൂപ യ്ക്ക് 45ദിര്‍ഹ 5ഫില്‍സാണ്.

ഒരു യുഎഇ ദിര്‍ഹം 22 രൂപ, 20പൈസ

ഒരു ഖത്തര്‍ റിയാല്‍ 22 രൂപ 42പൈസ

ഒരു ഒമാനി റിയാല്‍ 211രൂപ 76പൈസ

ഒരു സൗദി റിയാല്‍ 21രൂപ 68പൈസ

ഒരു ബഹ്‌റൈന്‍ ദിനാര്‍ 216രൂപ 19പൈസ

ഒരു കുവൈറ്റ് ദിനാര്‍ 263രൂപ 67 പൈസ

എന്ന നിലയിലാണ്.

…………………

കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം വിപണിയില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ ഓഹരി സൂചിക സെന്‍സെക്സ് 152 പോയന്റ് ഉയര്‍ന്ന് 61,337ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 18,253ലുമാണ് വ്യാപാരം നടക്കുന്നത്. ഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാങ്ങലുകാരായതും വിപണിനേട്ടമാക്കി.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞദിവസം 1,948.51 കോടി രൂപയുടെ നിക്ഷേപം നടത്തി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 844.20 കോടിയുടെ നിക്ഷേപം പിന്‍വലിക്കുകയുംചെയ്തു.

………………….

കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 56 രൂപ വര്‍ധിച്ച്

4736 രൂപയായതോടെ പവന് 448 രൂപ കൂടി 37888 രൂപയായി.

…………….

ടെസ്ലയുടെ സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കമ്പനിയിലെ 395 കോടി ഡോളര്‍(32,185 കോടി രൂപ) മൂല്യമുള്ള ഓഹരികള്‍ വിറ്റു.ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള പണ സമാഹരണത്തിന്റെ ഭാഗമായാണ് മസ്‌കിന്റെ ഓഹരി വിറ്റഴിക്കല്‍. ഇതോടെ ടെസ്ല യുടെ ഓഹരികള്‍ വിറ്റുമാത്രം ഇലോണ്‍ മസ്‌ക് 20 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്. 3.95 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഇത്തവണ 1.95 കോടി ഓഹരികളാണ് അദ്ദേഹം കയ്യൊഴിഞ്ഞത്.

…………….

വായ്പാ ആവശ്യത്തില്‍ കുതിപ്പുണ്ടായതോടെ പണലഭ്യതാ ഭീതിയിലായി ബാങ്കുകള്‍. വായ്പാ വളര്‍ച്ചയോടൊപ്പം നിക്ഷേപവരവില്‍ കുറവുണ്ടായതാണ് ബാങ്കുകളെ ബാധിച്ചത്. പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിപണിയിലെ അധിക പണം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് നടപടിയെടുത്തതും ബാങ്കുകളെ ബാധിച്ചു. അതോടൊപ്പം വേണ്ടത്ര നിക്ഷേപമെത്താതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു. തേതുടര്‍ന്ന്് ഒരാഴ്ചക്കിടെ ബാങ്കുകള്‍ നിക്ഷേപ പലിശയില്‍ കാര്യമായ വര്‍ധനവരുത്തിയിരിക്കുകയാണ്. വിപണിയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യം നിക്ഷേപകര്‍ക്ക് നേട്ടമാകുകയുംചെയ്തു. ആവശ്യത്തിന് പണം ലഭ്യമാകുന്നതുവരെ പലിശ ഉയരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *