പ്രിന്‍സ് സിനിമയുടെ ലോഞ്ചിംഗ് വേളയില്‍ പ്രമുഖ നടനെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഒരു താരത്തിനെതിരെയും പറയാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെ എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ഒരാളെ താരമാക്കുന്നതിന് മുൻകൈയ്യെടുക്കുന്നത് നിർമ്മാതാക്കളാണ് എന്നും ലിസ്റ്റിന്‍ പറഞ്ഞു. താരത്തിന്റെ ആരാധകർ സമൂഹ മാധ്യമം വഴി ആക്രമിക്കുകയാണ്. താന്‍ നിവിനെതിരെ പരാമർശം നടത്തിയിട്ടില്ലെന്നും ലിസ്റ്റിന്‍ പറഞ്ഞു. ലിസ്റ്റിൻ മലയാള സിനിമയെ ഒറ്റിയെന്ന നിര്‍മ്മാതാവ് സാന്ദ്രാ തോമസിന്റെ ആരോപണത്തോടും ലിസ്റ്റിന്‍ പ്രതികരിച്ചു. മലയാള സിനിമയുടെ കണക്കുകൾ പുറത്തു വിടുന്നത് ലിസ്റ്റിൻ സ്റ്റീഫനല്ലാ. സാന്ദ്രയെ നേരത്തെയുള്ള പ്രശ്നത്തിൽ പിന്തുണച്ചിരുന്നില്ല എന്നതായിരിക്കും ഇപ്പോഴത്തെ പ്രതികരണത്തിന് കാരണം. എന്നാല്‍ സാന്ദ്ര ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ മനസ്സിലാകുന്നില്ല. എന്താണ് സാന്ദ്ര ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. സിനിമാ വ്യവസായത്തിൽ മറയില്ല. പലിശയ്ക്ക് പണമെടുക്കുന്നത് സിനിമ വ്യവസായത്തിൽ പതിവാണെന്നും ലിസ്റ്റിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ സാന്ദ്രാ തോമസ് രംഗത്ത് എത്തിയിരുന്നു. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്ക് വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ ചെയ്യരുതെന്ന് സാന്ദ്ര പറയുന്നു.