പാകിസ്ഥാൻ ഇന്ത്യൻ അതിർത്തിയിൽ വീണ്ടും ആക്രമണം നടത്തിയതിനെത്തുടർന്ന് ദില്ലിയിലെ എല്ലാ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് അടിയന്തരാവസ്ഥയും നേരിടാൻ സജ്ജരാകണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ നിർബന്ധമായും ജോലിക്കെത്തണം എന്നാണ് സർക്കാരിന്റെ നിർദേശം.
ഇതിനൊപ്പം, പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നു. പാകിസ്ഥാൻ പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നീ പ്രദേശങ്ങളിലായിരുന്നു വ്യോമാക്രമണ ശ്രമം നടത്തിയത്. സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചു തകർത്തു. എഫ്-16, ജെഎഫ്-17 എന്നീ യുദ്ധവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്. പാകിസ്ഥാൻ വിട്ട എട്ട് മിസൈലുകളും ഇന്ത്യ തകർത്തതായി റിപ്പോർട്ടുണ്ട്.