പാകിസ്ഥാനുള്ള ധനസഹായം നിർത്തണമെന്ന് ലോകബാങ്കിനോടും ഐഎംഎഫിനോടും ആവശ്യപ്പെടാനും ഇന്ത്യ തീരുമാനിച്ചു. ഇന്ത്യ–പാക്ക് നയതന്ത്രബന്ധം കലുഷിതമായി തുടരുന്നതിനിടെ വാഗ അതിർത്തി താൽക്കാലികമായി തുറക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിട്ടുണ്ട്. സമയപരിധി അവസാനിച്ചതിനെ തുടർന്ന് പാക് പൗരൻമാരെ സ്വീകരിക്കാതെ പാകിസ്ഥാൻ വാഗ അതിർത്തി വ്യാഴ്ച അടച്ചിരുന്നു. ഇതോടെ കുട്ടികളടക്കം നിരവധി പേർ പാക്കിസ്ഥാനിലേക്ക് പോകാനാകാതെ അതിർത്തിയിൽ കുടുങ്ങി. കുട്ടികളടക്കം എഴുപതോളം പാകിസ്ഥാൻ പൗരന്മാർ വാഗ അട്ടാരി അതിർത്തിയിൽ കുടുങ്ങി കിടക്കുന്നതായി പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചിരുന്നു. അതിർത്തി കടക്കാൻ ഇന്ത്യൻ ഭരണകൂടം അനുവദിക്കുകയാണെങ്കിൽ പാക് പൌരന്മാരെ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
പാകിസ്ഥാനുള്ള ധനസഹായം നിർത്തണമെന്ന് ലോകബാങ്കിനോടും ഐഎംഎഫിനോടും ഇന്ത്യ ആവശ്യപ്പെടും
