പഹൽഗാം ഭീകരാക്രമണം; ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് സഞ്ജയ് റാവത്ത്

ജമ്മു-കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലേക്ക് നയിച്ച ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പുൽവാമ നടന്നിട്ട് ഏഴു വർഷമായി. 40 പേർക്ക് ജീവൻ നഷ്ടപ്പെട്ടു,ആകെ വന്നത് ജോഷ് എന്ന സിനിമ മാത്രമാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്നും റാവത്ത് പറഞ്ഞു. ജമ്മു- കശ്മീരിന്റെ സുരക്ഷ സൈന്യത്തിന്റെ കൈകളിലായിരുന്നു.

എന്നിട്ടും ആക്രമണം നടന്നു. ആദ്യം ആഭ്യന്തര വകുപ്പിനെതിരെ നടപടിയെടുക്കണം. സർക്കാർ ആവർത്തിച്ച് തെറ്റുകൾ വരുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്നും മുംബൈയിൽ നടന്ന വാർത്ത സമ്മേളനത്തിൽ സഞ്ജയ് റാവത്ത് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകാൻ സായുധ സേനക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന യോഗ തീരുമാനത്തേയും അദ്ദേഹം പരിഹസിച്ചു. ‘സൈന്യത്തിന് സ്വാതന്ത്ര്യം നൽകുന്നത് വലിയ കാര്യമല്ല, നമ്മുടെ സൈന്യം വളരെ വലുതാണ്. 60,000 കോടി രൂപയുടെ 27 റാഫേൽ വിമാനങ്ങൾ നാം വാങ്ങി. പ്രധാനമന്ത്രി സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

സൈന്യം കാരണം കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. കശ്മീരിലും സൈന്യത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു, എന്നിട്ടും ഒരു ആക്രമണം ഉണ്ടായിരുന്നു’ റാവത്ത് പറഞ്ഞു. രാഷ്ട്രീയ നേതൃത്വവും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയമാണ് ആക്രമണത്തിന് ഉത്തരവാദിയെന്നും തറപ്പിച്ചു പറഞ്ഞു. ഇന്റലിജൻസ് എന്തുകൊണ്ട് പരാജയപ്പെട്ടു? നിങ്ങൾ എന്താണ് ചെയ്യുന്നത്?. പാകിസ്താനെതിരായ നടപടിയെ പിന്തുണച്ച അദ്ദേഹം സർക്കാർ യൂട്യൂബ് ചാനലുകൾ നിരോധിക്കുകയാണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *