പഹൽഗാം ആക്രമണത്തിൽ ദൃക്‌സാക്ഷികളുടെ മൊഴിയെടുത്ത് എൻഐഎ

പഹൽഗാം ഭീകരാക്രമണത്തിൽ ദൃക്‌സാക്ഷികളുടെ മൊഴിയെടുത്ത് എൻഐഎ.
ആദ്യം വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചുകൂട്ടി നിർത്തിയതിനെ ശേഷം പിന്നീട് വെടിയുതിർക്കുകയായിരുന്നു എന്നാണ് മൊഴി.

എൻ ഐഎ അന്വഷണത്തിൽ 40 വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്‌ക്കർ എന്നിവരുടെ പങ്കുവെക്തമാക്കുന്ന തെളിവുകൾ എൻ ഐ എ ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ലഷ്‌കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ ആണെന്നടക്കം എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്.പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു ജയിലിലുള്ള രണ്ട് ഭീകരരെ എൻഐഎ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു നിസാർ അഹമ്മദ്, മുസ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. 2023 ലെ രജൗരി, പുഞ്ച് ആക്രമണങ്ങളുമായി ബന്ധപെട്ട് ഇരുവരും നിലവിൽ ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *