സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യമാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജന്. ദുഷ്ടബുദ്ധികളുടെ തലയില്‍ ഉദിച്ച സമരമാണതെന്നും അതിന് രാഷ്ട്രീയ ഉദ്ദേശ്യമാണ് ഉള്ളതെന്നും മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം സമരത്തില്‍നിന്ന് പിന്മാറാന് ആശാ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
അവരെ തെറ്റിദ്ധരിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കൊണ്ടുവന്നിരുത്തി അനാവശ്യമായ സമരമുണ്ടാക്കി ആ സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയാണ്. അതുകൊണ്ട് എത്രും പെട്ടെന്ന് അവര്‍ ചെയ്യേണ്ടത് ഈ സമരം അവസാനിപ്പിക്കുകയാണ്. സമരത്തിന് ഞങ്ങള്‍ എതിരൊന്നുമല്ല. ആവശ്യമില്ലാത്ത സമയത്ത് നടത്തിയ ഈ സമരം രാഷ്ട്രീയലക്ഷ്യത്തോടുകൂടി ചിലരുടെ ബുദ്ധിയില്‍നിന്ന് ഉദിച്ചുവന്നതാണ്. ആ സമരത്തെ ഞങ്ങള്‍ക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല, ഇ.പി. ജയരാജന് പറഞ്ഞു.