ഏപ്രിൽ 22ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ശക്തമായി അപലപിച്ചിരിക്കുകയാണ് യുഎൻ രക്ഷാ സമിതി അംഗങ്ങൾ. ഭീകരർക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയെന്നും രക്ഷാസമിതി വ്യക്തമാക്കി. പരിക്കേറ്റവർ വേഗത്തിൽ പൂർണ്ണമായി സുഖം പ്രാപിക്കട്ടെ എന്നും യുഎൻ ആശംസിച്ചു. എല്ലാ തരത്തിലുള്ള തീവ്രവാദവും അന്താരാഷ്ട്ര തലത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും വരെ ഗുരുതരമായ ഭീഷണി പടർത്തുന്നതാണെന്ന് സുരക്ഷാ കൗൺസിൽ അംഗങ്ങൾ ഊന്നിപ്പറഞ്ഞു.
ഈ നിന്ദ്യമായ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റവാളികൾ, സംഘാടകർ, ധനസഹായം നൽകുന്നവർ, സ്പോൺസർമാർ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ വേണം. ഭീകരർക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ടന്നും രക്ഷാസമിതി.ഏതൊരു ഭീകരപ്രവർത്തനവും കുറ്റകരവും ന്യായീകരിക്കാനാവാത്തതുമാണ്. അതിന്റെ ഉദ്ദേശ്യം, എവിടെ, എപ്പോൾ എന്നതൊന്നും ന്യായീകരണങ്ങളായി കണക്കു കൂട്ടാനാവില്ലെന്നും യു എൻ രക്ഷാ സമിതിയുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.