കോൺഗ്രസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയാകും. നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ദിഗ്വിജയ് സിങ്ങിനെ സ്ഥാനാർഥിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. സോണിയ ഗാന്ധിയുടെ വസതിയിൽ ഏകദേശം ഒരു മണിക്കൂർ നേരം ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു. ദിഗ് വിജയ് സിങ്ങും ശശി തരൂരുമാകും ഇനി മത്സരരംഗത്ത് ഉണ്ടാവുക. ഇരുവരും നാളെ പത്രിക സമർപ്പിക്കും.ഇതിനിടെ ദിഗ്വിജയ് സിംഗിനെ ശശി തരൂർ നേരിട്ടു കണ്ടു. തങ്ങളുടേത് എതിരാളികൾ തമ്മിലുള്ള പോരാട്ടമല്ലെന്നും സഹപ്രവർത്തകർക്കിടയിലെ സൗഹൃദ മത്സരമെന്ന് ശശി തരൂർ ട്വീറ്ററിൽ കുറിച്ചു. ദിഗ്വിജയ് സിംഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂർ, സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ദിഗ്‌വിജയ് സിങ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയാകും
