കൊച്ചി കറുകപ്പള്ളിയിൽ വീട്ടിൽ സൂക്ഷിച്ച 500 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിൽ. മുഹമ്മദ് നിഷാദ് എന്നയാളുടെ വാടക വീട്ടിൽ രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ ഡാൻസാഫും പോലീസും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. പൊന്നാനി സ്വദേശിയായ നിഷാദ് ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു. ലഹരിയുടെ ഉറവിടമറിയാനുൾപ്പെടെ ഇയാളെ ചോദ്യംചെയ്ത് വരികയാണ്.
ആലുവയിൽ കുടിവെള്ളത്തിന്‍റെ ബിസിനസ് നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. 15 വർഷത്തിലേറെയായി ഇയാൾ രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി നൽകി. കൊച്ചിയിൽ നടത്തിയ വൻ ലഹരിവേട്ടകളിൽ ഒന്നാണിത്.