ഒറ്റപെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത.
കേരളത്തിൽ ഇന്നും പകൽ താപനിലയിൽ വർദ്ധനവിന് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. മാത്രമല്ല ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.