ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ഡൽഹി നൽകുന്ന സന്ദേശം
ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ഡൽഹി നൽകുന്ന സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി പറഞ്ഞു. കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നിർണായകമായി. മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധിയെന്നും അനില്‍ ആന്‍റണി ഒരു മാധ്യമത്തോട് പറഞ്ഞു.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മുന്നോട്ട് പോകുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്നാണ് ചിത്രം വ്യക്തമാകുന്നത്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി നിലവിൽ ബഹുദൂരം മുന്നിലാണ്. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം കടന്നാണ് ബിജെപിയുടെ കുതിപ്പ്.