കുടക് വിരാജ്പേട്ട താലൂക്കിലെ പൊന്നമ്പേട്ടിനടുത്തുള്ള എമ്മെഗുണ്ടി എസ്റ്റേറ്റിൽ ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കാപ്പിത്തോട്ടം സൂപ്പർവൈസറായ ചെല്ലയാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആറരയോടെ പ്രഭാത നടത്തത്തിന് പോയപ്പോഴാണ് കാട്ടാന അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചെല്ല സംഭവസ്ഥലത്ത് തന്നെ മരിച്ചു. വനംവകുപ്പ് ജീവനക്കാർ പ്രദേശത്ത് ആനക്കായി തിരച്ചിൽ ആരംഭിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഗംഗാധർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ശശി എന്നിവർ സ്ഥലത്തെത്തി.
കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു
