കായികമേഖലയിൽ പുതിയ സമിതി രൂപീകരിച്ച് കേന്ദ്രം; അധ്യക്ഷൻ കായികമന്ത്രി മൻസുഖ് മാണ്ഡവ്യ

കായിക മേഖലയുടെ വികസനത്തിനായി കേന്ദ്ര സർക്കാർ പുതിയ സമിതി രൂപീകരിച്ചു. കായിക വിദഗ്ധരുടെ ഉപദേശക കൗൺസിൽ എന്ന പേരിലാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് 17 അംഗ സമിതിയുടെ അധ്യക്ഷൻ.

ഷൈനി വിൽസൺ, മേരി കോം, സൈന നെഹ്‍വാൾ, ലിയാൻഡർ പെയ്സ് തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും. കേന്ദ്ര കായിക സെക്രട്ടറിയും സ്പോർട് അതോറിട്ടി ഒഫ് ഇന്ത്യയുടെ സിഇഒയും സമിതിയിലെ അംഗങ്ങളാണ്.

ഒളിംപിക്സിലടക്കം ഇന്ത്യയുടെ പ്രകടനം മികവുറ്റതാക്കുകയെന്നതാണ് സമിതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കൗൺസിൽ രൂപീകരണം ഇന്ത്യൻ ഒളിംപിക്സ് അസോസിയേനെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ദേശീയ ടീം തെരഞ്ഞെടുപ്പ് മേൽനോട്ടം അടക്കമുള്ളവയാണ് പുതിയ സമിതിയുടെ ചുമതലകൾ. 

Leave a Reply

Your email address will not be published. Required fields are marked *