ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. ഉച്ചതിരിഞ്ഞ് 3.30ന് വാങ്കഡേ സ്റ്റേഡയത്തിലാണ് മത്സരം. പോയന്‍റ് ടേബിളിൽ മുന്നേറാൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 5 ജയവും 4 തോൽവിയുമായി 10 പോയന്‍റാണ് ഇരു ടീമുകളുടെയും സമ്പാദ്യം. കഴിഞ്ഞ നാല് മത്സരങ്ങളും ജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് മുംബൈ ഇന്ത്യൻസ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ലക്നൗ കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് എട്ട് വിക്കറ്റിന്‍റെ തോൽവി വഴങ്ങി. ഈ സീസണിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ലക്നൗ 12 റൺസിന് മുംബൈയെ കീഴടക്കി. രോഹിത് ശർമ്മയുടെ ബാറ്റിംഗ് വെടിക്കെട്ടിന് കാത്തിരിക്കുകയാണ് ആരാധകർ.
ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും; വാങ്കഡേയില്‍ ഇന്ന് വെടിക്കെട്ട് പോരാട്ടം
